20 May Sunday

പോലീസ് സ്റ്റേഷന് എതിർവശത്തുള്ള എടിഎം തകർത്ത് മോഷ്ടാക്കൾ കൊണ്ടുപോയത് പതിനെട്ട് ലക്ഷം രൂപ

വെബ് ഡെസ്‌ക്‌Updated: Friday Apr 20, 2018

ജയ്‌പൂർ > രാജസ്ഥാനിലെ ദബോക് പോലീസ് സ്റ്റേഷന്  എതിർവശമുള്ള എസ്ബിഐ എടിഎം കൗണ്ടർ  തകർത്ത മോഷ്ടക്കൾ പതിനെട്ട് ലക്ഷം രൂപ കവർന്നു. ഇന്നലെ വൈകിട്ട് സ്കോർപിയോ കാറിലെത്തിയ അഞ്ചംഗ സംഘമാണ് കവർച്ച നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഏതായാലും മൂക്കുംതുമ്പത്ത് നടന്ന മോഷണം പോലീസിന് നാണക്കേടായിരിക്കുകയാണ് . എന്നാൽ പ്രദേശത്തു വെളിച്ചമില്ലാത്തതാണ് മോഷ്ടാക്കൾക്ക് സഹായകമായെന്നാണ് പോലീസ് ഭാഷ്യം.

രണ്ടു പേർ പുറത്തു കാത്തുനിൽക്കുകയും ബാക്കി മൂന്ന് പേർ അകത്തുകയറി എടിഎം തകർക്കുകയുമായിരുന്നു.  സിസിടിവി ക്യാമറയിൽ പതിഞ്ഞ മോഷ്ട്ടാക്കളുടെ ദൃശ്യങ്ങൾ പിന്തുടർന്നു കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് .

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top