25 September Tuesday

ജഡ്‌‌‌ജിമാരുടെ വിരമിക്കൽ പ്രായം ഉയർത്താൻ നീക്കം

വെബ് ഡെസ്‌ക്‌Updated: Thursday Jul 19, 2018

ന്യൂഡൽഹി > സുപ്രീംകോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 65ൽനിന്ന‌് 67 ആയും ഹൈക്കോടതി ജഡ്ജിമാരുടേത് 62ൽനിന്ന‌് 64 ആയും ഉയർത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം.പാർലമെന്റ് വർഷകാലസമ്മേളനത്തിൽത്തന്നെ ഇതുസംബന്ധിച്ച ബിൽ കൊണ്ടുവന്നേക്കും. കേന്ദ്രസർക്കാരിന്റെ നിസ്സഹകരണത്തെത്തുടർന്ന് ഹൈക്കോടതികളിലും സുപ്രീംകോടതിയിലും  ജഡ്ജിമാരുടെ നിയമനം വൈകുന്ന സാഹചര്യത്തിലാണിത്.

അടുത്തിടെ സുപ്രീംകോടതിയിൽനിന്ന‌് വിരമിച്ച ജസ്റ്റിസ് എ കെ ഗോയലിന്റെ യാത്രയയപ്പ് ചടങ്ങിൽ ജഡ്ജിമാരുടെ വിരമിക്കൽപ്രായം ഉയർത്തണമെന്ന് അറ്റോർണിജനറൽ കെ കെ വേണുഗോപാൽ ആവശ്യമുന്നയിച്ചിരുന്നു. നിയമ, പേഴ്സണൽ പാർലമെന്ററി സ്റ്റാൻഡിങ‌്കമ്മിറ്റിയും ജഡ്ജിമാരുടെ വിരമിക്കൽപ്രായം ഉയർത്തണമെന്ന് ശുപാർശ ചെയ്തിട്ടുണ്ട്.                          
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top