Top
25
Monday, September 2017
About UsE-Paper

ആവശ്യങ്ങള്‍ അംഗീകരിച്ചു; രാജസ്ഥാനില്‍ കര്‍ഷക സമരത്തിന് ഐതിഹാസിക വിജയം

Thursday Sep 14, 2017
വെബ് ഡെസ്‌ക്‌

ന്യൂഡല്‍ഹി> ജനകീയ പ്രക്ഷോഭമായി വളര്‍ന്ന രാജ്സ്ഥാനിലെ കര്‍ഷകസമരത്തിന് ഐതിഹാസിക വിജയം . അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ 14 നാളായി നടന്നുവന്ന പ്രക്ഷോഭമാണ് വിജയം കണ്ടത്.ജീവിതം വഴിമുട്ടി കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് തുടര്‍കഥയായ രാജസ്ഥാനില്‍ ഇനിയും ആത്മഹത്യ ചെയ്യാന്‍ തങ്ങളൊരുക്കമല്ലെന്നും അവകാശങ്ങള്‍ക്കായുള്ള സമരങ്ങള്‍ക്കിടയില്‍ രക്തസാക്ഷിയാവാന്‍ തയ്യാറാണെന്നും മനസിലുറപ്പിച്ച് പോരാട്ടം നടത്തിയ കര്‍ഷകരാണ് ഈ വിജയം നേടിയെടുത്തത്.
 

സമരക്കാര്‍ ഉന്നയിച്ച എല്ലാ കാര്യങ്ങളും ബിജെപി ഭരിക്കുന്ന സര്‍ക്കാര്‍ ഒടുവില്‍ അംഗീകരിച്ചു. അതുപ്രകാരം
1) 50000 രൂപ വരെയുള്ള എല്ലാ കടങ്ങളും എഴുതിത്തള്ളും.എട്ടു ലക്ഷം കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും

2)  എം.എസ്.സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള നിര്‍ദേശങ്ങള്‍ പരിഗണിക്കണമെന്ന് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടും.

വിളകള്‍ക്ക് 7 ദിവസത്തിനുള്ളില്‍ താങ്ങുവില നല്‍കി സംഭരിക്കും


3) കൃഷിക്കായുള്ള വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത് പിന്‍വലിക്കും.

4) എസ് സി, എസ്‌ടി ,ഒബിസി ഫെലോഷിപ്പുകള്‍ ഉടന്‍ വിതരണം ചെയ്യും.

5) അലഞ്ഞുതിരിയുന്ന കന്നുകാലികളില്‍ നിന്ന് വിളകള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പദ്ധതി കൊണ്ടുവരും.

6) കര്‍ഷകര്‍ക്കുള്ള പെന്‍ഷന്‍ 2000 ആയി വര്‍ധിപ്പിച്ചു.

7) കനാല്‍ ജലം വന്നില്ലെങ്കില്‍ വിളകള്‍ക്ക് ഇന്‍ഷുറന്‍സ്. എന്നീ ആവശ്യങ്ങള്‍ അംഗീകരിച്ചു



. അഖിലേന്ത്യാ കിസാന്‍ സഭ പ്രസിഡന്റ് അമ്രാറാംനേതൃത്വം കൊടുത്ത കര്‍ഷകപ്രക്ഷോഭം ജനകീയസമരമായി വളരുകയായിരുന്നു.  കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമൊപ്പം സ്ത്രീകള്‍, വിദ്യാര്‍ഥികള്‍, യുവാക്കള്‍, കച്ചവടക്കാര്‍ തുടങ്ങി സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളും രംഗത്തിറങ്ങിയതോടെ പ്രക്ഷോഭം ജനകീയസമരമായി മാറി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ഥികളും യുവജനങ്ങളും കര്‍ഷകപ്രക്ഷോഭത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് തെരുവിലിറങ്ങി. പലയിടങ്ങളിലും റോഡ് ഉപരോധിച്ചു. പൊലീസ് ഇടപെടല്‍ ചില സ്ഥലങ്ങളില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. അത്തരം പൊലീസ് ഇടപെടലുകള്‍ മറികടന്നാണ് സമരം വിജയം കണ്ടത്.
 

സമര വീഡിയോ കാണാം

Related News

കൂടുതൽ വാർത്തകൾ »