Top
24
Sunday, September 2017
About UsE-Paper

ഡല്‍ഹി സര്‍വകലാശാലാ യൂണിയന്‍ എബിവിപിക്ക് തിരിച്ചടി

Thursday Sep 14, 2017
വെബ് ഡെസ്‌ക്‌

ന്യൂഡല്‍ഹി > ഡല്‍ഹി സര്‍വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് തിരിച്ചടി. കുറേക്കാലമായി എബിവിപിയുടെ കുത്തകയായിരുന്ന സര്‍വകലാശാലയില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ നഷ്ടമായി. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഉള്‍പ്പടെ ചിത്രംവച്ച് പ്രചാരണം നടത്തിയ എബിവിപിക്ക് പരാജയം കനത്ത ആഘാതമായി.

ഡല്‍ഹി സര്‍വകലാശാലാ യൂണിയന്‍ അധ്യക്ഷസ്ഥാനത്തേക്ക് എന്‍എസ്യു സ്ഥാനാര്‍ഥി റോക്കി തുസീറാണ് ജയിച്ചത്. 2012നുശേഷം ആദ്യമായാണ് ഈ സ്ഥാനം എന്‍എസ്യുവിനു ലഭിക്കുന്നത്. രാജസ്ഥാന്‍, പഞ്ചാബ് സര്‍വകലാശാലകളിലും ജെഎന്‍യുവിലും പരാജയപ്പെട്ടതിനു പിന്നാലെ ഡല്‍ഹി സര്‍വകലാശാലയിലും എബിവിപിക്ക് നേരിട്ട പരാജയം യുവതലമുറ മോഡിയുടെ കപടവാഗ്ദാനങ്ങള്‍ തള്ളിയതിനു തെളിവാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു.