14 December Friday

മുൻമന്ത്രിയെ കാണാനില്ലെന്ന‌് പൊലീസ‌്; നിർത്തിപ്പൊരിച്ച‌് സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 13, 2018


ന്യൂഡൽഹി
ബിഹാറിലെ മുസഫർപുർ ബാലമന്ദിരത്തിലെ കുട്ടികൾ ലൈംഗികാതിക്രമങ്ങൾക്ക‌് ഇരയായ കേസിൽ മുൻമന്ത്രി മഞ്ജുവർമയെ കണ്ടെത്താനോ അറസ്റ്റ‌് ചെയ്യാനോ കഴിഞ്ഞില്ലെന്ന‌ സർക്കാർ വാദം അവിശ്വസനീയമെന്ന‌് സുപ്രീംകോടതി. ബിഹാർ പൊലീസ‌് മേധാവിയും ചീഫ‌്സെക്രട്ടറിയും 27ന‌് നേരിട്ട‌് ഹാജരായി വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചു.

‘അതിശയകരം. മുൻ മന്ത്രിയെ കാണാനില്ല. സംസ്ഥാനസർക്കാർ വിശദീകരണം നൽകിയേ മതിയാകൂ. മുൻമന്ത്രി എവിടെയെന്ന‌് ഒരാൾക്കും അറിയില്ലെന്ന‌് പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും?’–- ജസ്റ്റിസ‌് മദൻ ബി ലോക്കുർ അധ്യക്ഷനായ ബെഞ്ച‌് ചോദിച്ചു.

ബാലമന്ദിരത്തിൽ കുട്ടികൾ പീഡിപ്പിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട‌് മഞ്ജുവർമയുടെ വീട്ടിൽ നടത്തിയ തെരച്ചിലിൽ 27 വെടിത്തിര കണ്ടെത്തി. തുടർന്ന‌് ഇവർക്കെതിരെ ആയുധനിയമപ്രകാരം കേസെടുത്തിരുന്നു. ഇവരെ അറസ‌്റ്റുചെയ്യാത്തത‌് സുപ്രിംകോടതിയുടെ രൂക്ഷവിമർശനത്തിന‌് ഇടയാക്കി. കോടതി നിർദേശം നടപ്പാക്കാത്തത‌ിനെതുടർന്നാണ‌് സംസ്ഥാന പൊലീസ‌് മേധാവിയോടും ചീഫ‌്സെക്രട്ടറിയോടും നേരിട്ട‌് ഹാജരായി വിശദീകരണം നൽകാൻ ആവശ്യപ്പെട്ടത‌്. മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട‌് ഓഫ‌് സോഷ്യൽ സയൻസസ‌്  നടത്തിയ അന്വേഷണത്തിലാണ‌് മുസഫർപുർ ബാലമന്ദിരത്തിലെ പീഡനം പുറത്തറിയുന്നത‌്.


പ്രധാന വാർത്തകൾ
Top