Top
20
Monday, November 2017
About UsE-Paper

'ഏത് തരം പശുവിലാണ് സൂര്യകേതു നദി കണ്ടെത്താന്‍ സാധിക്കുക'; വിചിത്ര ചോദ്യങ്ങളുമായി സ്‌കൂളുകളില്‍ ഹിന്ദുത്വ പരീക്ഷ

Monday Nov 13, 2017
വെബ് ഡെസ്‌ക്‌

ന്യൂഡല്‍ഹി > സ്‌കൂളുകളില്‍ വിചിത്ര ചേദ്യങ്ങളുമായി സംഘപരിവാര്‍ സംഘടനയുടെ ഹിന്ദുത്വ പരീക്ഷ. ജവഹര്‍ നവോദയ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായാണ് പരീക്ഷ നടത്തുന്നത്. ഭാരതീയ സംസ്‌കാരത്തിലും മൂല്യങ്ങളിലുമുള്ള വിദ്യാര്‍ത്ഥികളുടെ അറിവ് പരിശോധിക്കാന്‍ എന്ന പേരിലാണ് പരീക്ഷ.

ഓള്‍ വേള്‍ഡ് ഗായത്രി പരിവാര്‍ ആന്‍ഡ് ദേവ് സംസ്‌കൃതി എന്ന ഹരിദ്വാര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പരീക്ഷ നടത്തുന്നത്. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ നവോദയ വിദ്യാലയ സമിതികളുടെ മേഖലാ ഓഫീസുകളില്‍ എത്തിയതായി 'ഇന്ത്യന്‍ എക്‌സ്പ്രസ്സ്' റിപ്പോര്‍ട്ട് ചെയ്‌തു. അഞ്ച് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള കുട്ടികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചു കൊണ്ടുള്ളതാണ് ഉത്തരവ്.

ഏത് തരം പശുവിലാണ് സൂര്യകേതു നദി കണ്ടെത്താന്‍ സാധിക്കുക?
ഏത് രാജാവിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് നരേന്ദ്രനാഥ് വിവേകാനന്ദ എന്ന പേര് സ്വീകരിച്ചത്?
സനാതന ധര്‍മ്മം അനുസരിച്ച് എന്തില്‍ നിന്നാണ് മനുഷ്യശരീരം സൃഷ്ടിക്കപ്പെടുന്നത്?
എന്തു കൊണ്ടാണ് ഇന്ത്യയിലെ വീടുകളില്‍ തുളസിച്ചെടി വളര്‍ത്തുന്നത്?

തുടങ്ങിയ ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരീക്ഷയുടെ ചെലവുകളെല്ലാം സംഘടന വഹിച്ചുകൊള്ളുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

 

Related News

കൂടുതൽ വാർത്തകൾ »