Top
19
Thursday, October 2017
About UsE-Paper

ഉത്തരാഖണ്ഡിലും ത്രിപുരയിലും ആര്‍എസ്എസ് ആക്രമണം

Friday Oct 13, 2017
വെബ് ഡെസ്‌ക്‌


ന്യൂഡല്‍ഹി > ഉത്തരാഖണ്ഡിലും ത്രിപുരയിലും ആര്‍എസ്എസ്- ബിജെപി സംഘത്തിന്റെ ആക്രമണത്തില്‍ 10 സിപിഐ എം- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണില്‍ സിപിഐ എം ഓഫീസ് ആക്രമിച്ചു. പ്രമുഖ ബിജെപി നേതാക്കളുടെയും പൊലീസിന്റെയും സാന്നിധ്യത്തിലാണ് ആക്രമികള്‍ അഴിഞ്ഞാടിയത്. ത്രിപുരയില്‍ ഗോമതി ജില്ലയിലെ ഉദയ്പുരില്‍ ആര്‍എസ്എസ് ആക്രമണത്തില്‍ ആറ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.

ഡെറാഡൂണിലെ സിപിഐ എം ഓഫീസില്‍ പാര്‍ടി പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്നുകൊണ്ടിരിക്കെയാണ് ബിജെപിക്കാര്‍ പ്രകടനമായി എത്തിയത്. മേയര്‍ വിനോദ് ചമോലി, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ ഉനലിയ, മുന്ന സിങ്  ചൌഹാന്‍ എംഎല്‍എ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. പൊലീസ് അകമ്പടിയില്‍ എത്തിയ ബിജെപിക്കാര്‍ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. സിപിഐ എം പ്രവര്‍ത്തകര്‍ ഈ ശ്രമം ചെറുത്തതോടെ ബിജെപിക്കാര്‍ കല്ലേറ് നടത്തി. എന്നാല്‍, പൊലീസ് അക്രമികളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചില്ല. സിപിഐ എം പ്രവര്‍ത്തകരായ ഷേര്‍സിങ് റാണ, അഭിഷേക്, ശിവ്പ്രസാദ് ദിയലി, സജ്വന എന്നിവര്‍ക്ക് പരിക്കേറ്റു. കേരളത്തില്‍ ബിജെപി പ്രവര്‍ത്തകരെ സിപിഐ എം ആക്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ബിജെപിക്കാരുടെ അഴിഞ്ഞാട്ടമെന്ന് പാര്‍ടി ജില്ലാ സെക്രട്ടറി രാജേന്ദ്ര പുരോഹിത് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുരയില്‍ ആര്‍എസ്എസ്-ബിജെപിക്കാര്‍ സിപിഐ എമ്മിനെതിരെ നിരന്തരം ആക്രമണം നടത്തുകയാണ്. ഉദയ്പുരില്‍ വെട്ടേറ്റ ആറു ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടേയും നില ഗുരതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Related News

കൂടുതൽ വാർത്തകൾ »