17 November Saturday

കരിമ്പുൽപ്പാദനം കൂടിയാൽ പ്രമേഹരോഗികൾ വർധിക്കുമെന്ന്‌ യുപി മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

ലഖ‌്നൗ
കരിമ്പുൽപ്പാദനം വർധിപ്പിക്കുന്നത‌് പ്രമേഹരോഗികളുടെ എണ്ണം കൂട്ടാൻ ഇടയാക്കുമെന്ന ‘കണ്ടെത്തലുമായി’ ഉത്തർപ്രദേശ‌് മുഖ്യമന്ത്രി യോഗി ആദിത്യനാഥ‌്. കരിമ്പ‌ുകൃഷി വൻതോതിൽ വർധിക്കുമ്പോൾ അത‌് പഞ്ചസാരയുടെ ഉപയോഗം കൂട്ടുമെന്നും അതുവഴി പ്രമേഹരോഗികൾ പെരുകാൻ ഇടയാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിൽ കരിമ്പുകർഷകർ ഈ മേഖല ഉപേക്ഷിച്ച‌് മറ്റ‌് കൃഷികളിലേക്ക‌് തിരിയണമെന്നും യോഗി ഉപദേശിച്ചു.

സംസ്ഥാനത്ത‌് കരിമ്പുകൃഷിയിൽ ഏർപ്പെടുന്ന കർഷകർ മറ്റു ഇടവിളകളിലേക്കും പച്ചക്കറി കൃഷികളിലേക്കും തിരിയണം. ഇത‌് സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനും കൂടുതൽ വരുമാനം നേടാനും സഹായകമാകും.
ഉത്തർപ്രദേശിൽ ഏറ്റവുമധികം കരിമ്പ‌ുകൃഷി ചെയ്യുന്ന ബാഗ‌്പതിൽ സംസാരിക്കവെയാണ‌് പുതിയ നിർദേശവുമായി യോഗി ആദിത്യനാഥ‌് രംഗത്തെത്തിയത‌്.
കരിമ്പുകർഷകർക്ക‌് മില്ലുടമകളിൽനിന്ന‌് ലഭിക്കാനുള്ള കുടിശ്ശിക ഉടൻ ലഭ്യമാക്കും. തുക നൽകാൻ കാലതാമസം വരുന്ന മില്ലുടമകൾക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top