Top
21
Sunday, January 2018
About UsE-Paper

വേണുഗോപാലിന്റെ സാന്നിധ്യം കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുന്നു

Sunday Nov 12, 2017
അനീഷ് ബാലന്‍

മംഗളൂരു > തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കര്‍ണാടകത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ സാന്നിധ്യം കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍. സരിതയെ ബലാത്സംഘം ചെയ്തതടക്കമുള്ള സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടിലെ ഗുരുതരമായ കണ്ടെത്തലുകള്‍ വേണുഗോപാലിനെതിരെ ബിജെപി ഉപോഗിക്കാന്‍ തുടങ്ങിയതോടെ കോണ്‍ഗ്രസ് പ്രതിസന്ധിയിലായി.

കഴിഞ്ഞ മെയ് മുതലാണ് വേണുഗോപാലിന് കര്‍ണാടകത്തിന്റെ ചുമതല നല്‍കിയത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിക്കെതിരായ കണ്ടെത്തലുകള്‍ ബിജെപി ഇതിനോടകം രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചുതുടങ്ങി. വേണുഗോപാലിനെ കര്‍ണാടകത്തിന്റെ ചുമതലയില്‍നിന്ന് മാറ്റണമെന്ന് കര്‍ണാടകത്തിലെ പ്രതിപക്ഷ ജഗദീഷ് ഷെട്ടാര്‍ ആവശ്യപ്പെട്ടു.

വേണുഗോപാലിനെതിരായുള്ളത് രാഷ്ട്രീയപ്രേരിതമായ ആരോപണമെന്ന ദുര്‍ബലമായ പ്രതിരോധമാണ് കെപിസിസി പ്രസിഡന്റ് ജി പരമേശ്വര നടത്തിയത്. വേണുഗോപാലിനൊപ്പം കര്‍ണാടക ചുമതല വഹിക്കുന്ന എഐസിസി സെക്രട്ടറി പി സി വിഷ്ണുനാഥിനെതിരെയും കമീഷന്റെ കണ്ടെത്തലുകള്‍ ഉണ്ട്. ഗുജറാത്ത് തെരഞ്ഞെടുപ്പിലും സോളാര്‍ പ്രചാരണവിഷയമാകുമോ എന്ന ആശങ്കയും കോണ്‍ഗ്രസ് പങ്ക് വയ്ക്കുന്നു.
 

Related News

കൂടുതൽ വാർത്തകൾ »