ad
Deshabhimani

ആംബുലന്‍സ് വിട്ടുനല്‍കിയില്ല ബന്ധുക്കള്‍ മൃതദേഹം ചുമന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 09, 2017, 05:37 PM | 0 min read

മുസഫര്‍പുര്‍ > ഭാര്യയുടെ മൃതദേഹം ചുമന്ന് ലോകത്തിന്റെ കണ്ണുനനയിച്ച ദാനാ മാജിയുടെ  അതേ ദുരവസ്ഥയുമായി ബിഹാറില്‍നിന്നൊരു നിര്‍ധന കുടുംബം. ആശുപത്രി അധികൃതര്‍ ആംബലുന്‍സ് നിഷേധിച്ചതിനെത്തുടര്‍ന്ന് സ്ത്രീയുടെ മൃതദേഹം ചുമലിലേറ്റിയാണ് ബന്ധുക്കള്‍ വീട്ടിലേക്ക് കൊണ്ടുപോയത്. മുസഫര്‍പുറിലെ ശിവ്പുരിയിലാണ് സംഭവം. സുരേഷ് മണ്ഡല്‍ എന്ന തൊഴിലാളിയുടെ ഭാര്യയാണ് ബുധനാഴ്ച രാത്രി മുസഫര്‍പുരിലെ സ്വകാര്യ ആശുപത്രിയായ സദറില്‍ മരിച്ചത്. ഫെബ്രുവരി 18നാണ് യുവതിയെ ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചത്.

മൃതദേഹം വീട്ടില്‍ കൊണ്ടുപോകാന്‍ ആശുപത്രി അധികൃതരോട് ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. വേറെ വാഹനം വിളിക്കാന്‍ പണമില്ലാത്തതിനാല്‍ ബന്ധുക്കള്‍ മൃതദേഹം തോളിലേറ്റി വീട്ടിലെത്തിക്കാന്‍ തീരുമാനിക്കയായിരുന്നു.

ഡ്രൈവര്‍ ഇല്ലാത്തതിനാലാണ് ആംബുലന്‍സ് വിട്ടുനല്‍കാതിരുന്നതെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home