Top
18
Saturday, November 2017
About UsE-Paper
നോട്ട് നിരോധന വാര്‍ഷികത്തില്‍ രാജ്യവ്യാപക പ്രതിഷേധം

മോഡിസര്‍ക്കാര്‍ നുണനിര്‍മാണ ഫാക്ടറി: ബൃന്ദ

Thursday Nov 9, 2017
വെബ് ഡെസ്‌ക്‌
നോട്ട് നിരോധനത്തിന്റെ ഒന്നാംവാര്‍ഷികദിനത്തില്‍ ഇടതുപക്ഷസംഘടനകളുടെ നേതൃത്വത്തില്‍ ആര്‍ബിഐക്കുമുന്നിലേക്ക് നടന്ന പ്രതിഷേധമാര്‍ച്ച്

ന്യൂഡല്‍ഹി > ജനങ്ങള്‍ അനുഭവിച്ച ദുരിതത്തിനുമുകളില്‍ ആഘോഷം സംഘടിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ലജ്ജാകരമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു.

സ്വേച്ഛാധിപത്യപ്രവണതയും സംഘടിതമായ കൊള്ളയടിയും മോഡിസര്‍ക്കാര്‍ അധികാരത്തില്‍നിന്ന് പുറന്തള്ളപ്പെടാന്‍ കാരണമാകും. നുണനിര്‍മാണ ഫാക്ടറിയായി മാറിയ മോഡിസര്‍ക്കാരിനെതിരെ രാജ്യത്ത് ജനങ്ങള്‍ തെരുവില്‍ ഇറങ്ങുകയാണ്. ഗ്രാമങ്ങളിലും നഗരങ്ങളിലും തൊഴിലാളികളും ചെറുകിട കച്ചവടക്കാരും ഉള്‍പ്പെടെ വലിയ വിഭാഗത്തിന് തൊഴില്‍ നഷ്ടമായി. അസംഘടിത മേഖലയില്‍മാത്രം 20 ലക്ഷംപേരുടെ തൊഴില്‍ നഷ്ടപ്പെട്ടു.

സമ്പദ്വ്യവസ്ഥയില്‍ നോട്ട് നിരോധനവും ജിഎസ്ടിയും വരുത്തിവച്ച പ്രഹരം പരിഹാരമില്ലാതെ തുടരുകയാണ്. നോട്ട് നിരോധനത്തിന്റെ ദുരിതത്തില്‍ ജനം നട്ടംതിരിയുമ്പോള്‍ സര്‍ക്കാര്‍ വിജയാഘോഷം സംഘടിപ്പിക്കുന്നത് അപമാനമാണെന്ന് ബൃന്ദ പറഞ്ഞു. നോട്ട് നിരോധനത്തിന്റെ ഒന്നാംവാര്‍ഷികദിനത്തില്‍ ഇടതുപക്ഷസംഘടനകളുടെ നേതൃത്വത്തില്‍ ആര്‍ബിഐക്കുമുന്നിലേക്ക് നടന്ന പ്രതിഷേധമാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു ബൃന്ദ.

മണ്ഡി ഹൌസില്‍നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിനുപേര്‍ പങ്കെടുത്തു. മോഡിസര്‍ക്കാരിന്റെ വികലനയങ്ങള്‍ക്കെതിരെ ശക്തമായ മുദ്രാവാക്യം ഉയര്‍ത്തി സ്ത്രീകളും യുവാക്കളും ഉള്‍പ്പെടെ സമൂഹത്തിന്റെ നാനാതുറയില്‍നിന്നുള്ളവര്‍ മാര്‍ച്ചില്‍ അണിനിരന്നു. പൊലീസ് സന്നാഹം  പാര്‍ലമെന്റ് സ്ട്രീറ്റില്‍ ബാരിക്കേഡ് ഉയര്‍ത്തി മാര്‍ച്ച് തടഞ്ഞു.

സിപിഐ ദേശീയ സെക്രട്ടറി ഡി രാജ, സിപിഐ എംഎല്‍ ലിബറേഷന്‍ നേതാവ് കവിത കൃഷ്ണന്‍, അഖിലേന്ത്യാ ഫോര്‍വേഡ് ബ്ളോക്ക് ജനറല്‍ സെക്രട്ടറി ജി ദേവരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സിപിഐ എം, സിപിഐ, ആര്‍എസ്പി, സിപിഐ എംഎല്‍, എസ്യുസിഐ സി, എഐഎഫ്ബി, സിജിപിഐ എന്നീ സംഘടനകള്‍ സംയുക്തമായാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

Related News

കൂടുതൽ വാർത്തകൾ »