17 December Monday

അഞ്ച‌് സംസ്ഥാനങ്ങളുടെ വിധി 11ന‌്

വെബ് ഡെസ്‌ക്‌Updated: Saturday Dec 8, 2018

ന്യൂഡൽഹി > പൊതു തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സെമിഫൈനലായി കണക്കാക്കുന്ന അഞ്ച‌് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം ചൊവ്വാഴ‌്ച പ്രഖ്യാപിക്കും. വെള്ളിയാഴ‌്ച രാജസ്ഥാൻ, തെലങ്കാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ‌് പൂർത്തിയായി. രാജസ്ഥാനിൽ 72.62 ശതമാനം വോട്ട‌് രേഖപ്പെടുത്തി.

തെലങ്കാനയിൽ 67 ശതമാനം പോളിങ‌് നടന്നതായി തെരഞ്ഞെടുപ്പ‌് കമീഷൻ അറിയിച്ചു. പ്രാഥമിക വിവരമാണെന്നും പൂർണമായ കണക്കുകൾ ലഭ്യമാകുമ്പോൾ വോട്ടിങ‌് ശതമാനം വർധിക്കുമെന്ന‌ും തെരഞ്ഞെടുപ്പ‌ു കമീഷൻ അറിയിച്ചു. മധ്യപ്രദേശിനു പിന്നാലെ ബിജെപി ഭരണത്തിലുള്ള രാജസ്ഥാനിലും വോട്ടിങ്‌ യന്ത്രത്തിൽ കൃത്രിമം നടന്നതായി ആരോപണം ഉയർന്നു. നിരവധി പോളിങ‌് കേന്ദ്രങ്ങളിൽ മണിക്കൂറുകളോളം വോട്ടിങ്‌ തടസ്സപ്പെട്ടു.

ബിക്കാനിർ ജില്ലയിലെ പോളിങ് കേന്ദ്രത്തിൽ വോട്ടിങ്‌ യന്ത്രം പണിമുടക്കിയതോടെ കേന്ദ്രമന്ത്രി അർജുൻ റാം മെഘ‌്‌വാൾ മൂന്നര മണിക്കൂർ കാത്തുനിന്നു. തെലങ്കാനയിലും വോട്ടിങ് യന്ത്രങ്ങൾ പണിമുടക്കി. ഛത്തീസ‌്ഗഢ‌്, മിസോറം, മധ്യപ്രദേശ‌് എന്നിവയാണ‌് മറ്റ‌് മൂന്ന‌് സംസ്ഥാനങ്ങൾ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top