22 May Tuesday

ഡോക്ടര്‍മാരെ മര്‍ദിച്ച ബിജെപി എംപിക്കെതിരെ കേസ്

വെബ് ഡെസ്‌ക്‌Updated: Sunday Jan 8, 2017


മംഗളൂരു > ഡോക്ടര്‍മാരെ മര്‍ദിച്ച ഉത്തര കന്നട ബിജെപി എംപി അനന്ത്കുമാര്‍ ഹെഗ്ഡെക്കെതിരെ പൊലീസ് കേസെടുത്തു. ഐഎംഒയുടെ സമരത്തെ തുടര്‍ന്നാണ് കഴിഞ്ഞ തിങ്കളാഴ്ച നടന്ന സംഭവത്തില്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറായത്. കാര്‍വാര്‍ സിരിസി തോട്ടഗരാര സേവാസമിതിക്ക് കീഴിലുള്ള ആശുപത്രിയില്‍ അനന്ത്കുമാറിന്റെ അമ്മ ലളിത ഹെഗ്ഡെയെ വീണ് പരിക്കേറ്റ് കൊണ്ടുവന്നു. ഓപ്പറേഷന്‍ തിയറ്ററിലായിരുന്ന ഡ്യൂട്ടിഡോക്ടര്‍ ഇടയ്ക്ക് വന്ന് ലളിതയെ പരിശോധിച്ചിരുന്നു. തന്റെ അമ്മയെ നോക്കാതെ മറ്റ് രോഗികളുടെ അടുത്തേക്ക് പോയി എന്ന് ആരോപിച്ച് ഡോ. മധുകേശ്വരയെയും മറ്റ് ഡോക്ടര്‍മാരെയും ജീവനക്കാരെയും എംപിയുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദിച്ചു. ആശുപത്രി അധികൃതര്‍ എംപിക്കെതിരെ പരാതി നല്‍കിയില്ല. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ സമരത്തെ തുടര്‍ന്നാണ് ഡോക്ടര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ചെയ്യാന്‍ തയ്യാറായത്. എംപിയുടെ അറസ്റ്റ് ആവശ്യപ്പെട്ട് ഐഎംഒ ശനിയാഴ്ച കര്‍ണാടകത്തില്‍ പണിമുടക്കി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top