23 September Sunday

ശബരിമല സ്‌‌‌ത്രീപ്രവേശനം: ഭരണഘടനാബെഞ്ചിൽ വനിതാ ജഡ്‌‌‌ജിയും

വെബ് ഡെസ്‌ക്‌Updated: Saturday Jul 7, 2018

ന്യൂഡൽഹി > ശബരിമലയിലെ സ്‌‌ത്രീപ്രവേശനം ഉൾപ്പെടെയുള്ള സുപ്രധാനവിഷയങ്ങൾ പരിഗണിക്കാൻ സുപ്രീംകോടതി ഭരണഘടനാബെഞ്ച് പുനഃസംഘടിപ്പിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ്, ആർ എഫ് നരിമാൻ, ഇന്ദു മൽഹോത്ര എന്നിവരാണ് മറ്റ് അംഗങ്ങൾ.

സ്വവർഗരതി നിയമവിധേയമാക്കുക, ക്രിമിനൽകേസുകളിൽ കുറ്റങ്ങൾ ചുമത്തപ്പെടുന്ന സാഹചര്യത്തിൽ ജനപ്രതിനിധികളെ അയോഗ്യരാക്കുക, വിവാദമായ ഐപിസി 497‐ാം വകുപ്പ് റദ്ദാക്കുക തുടങ്ങിയ പ്രധാനപ്പെട്ട വിഷയങ്ങളാണ് പുതിയ ഭരണഘടനാ ബെഞ്ച് പരിഗണിക്കുക. ലിംഗനീതിയും സമത്വവുംകൂടി ഉൾപ്പെടുന്ന കേസുകളിൽ ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ പ്രാതിനിധ്യംകൂടി ഉറപ്പാക്കിയത് സ്വാഗതാർഹമാണെന്ന് നിയമവിദഗ്ധർ പ്രതികരിച്ചു.

പ്രധാന വാർത്തകൾ
Top