17 January Thursday

കാലായുടെ വ്യാജപതിപ്പ്‌ ഇന്റർനെറ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jun 7, 2018


ചെന്നൈ>വിവാദങ്ങൾക്കൊടുവിൽ ഇന്ന്‌ റിലീസായ കാലയുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍. റിലീസിങ്ങിന് തൊട്ടു മുമ്പ് രാവിലെ 5.28 നാണ് ചിത്രം ഇന്‍റര്‍നെറ്റില്‍ എത്തിയിരിക്കുന്നത്.

തമി‍‌ഴ് റോക്കേ‍ഴ്‌സിന്റെ  സൈറ്റിലാണ്‌ ചിത്രം പ്രത്യക്ഷപ്പെട്ടത്. കാവേരി വിഷയവുമായി ബന്ധപ്പെട്ട് കാലയുടെ റിലീസ്കര്‍ണാടകയില്‍ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. അതിനിടെയാണ് ഇന്‍റനെറ്റിലും ചിത്രമെത്തിയത്.

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘കാല’ നിര്‍മ്മിച്ചിരിക്കുന്നത് നടനും രജനികാന്തിന്റെ മകളുടെ ഭര്‍ത്താവുമായ ധനുഷ് ആണ്.


 

പ്രധാന വാർത്തകൾ
Top