22 July Sunday

അയോധ്യയില്‍ ദേശീയ സ്മാരകം ആവശ്യപ്പെട്ട് ഹര്‍ജി

സ്വന്തം ലേഖകന്‍Updated: Wednesday Dec 6, 2017

ന്യൂഡല്‍ഹി > അയോധ്യയില്‍ ബാബ്റി പള്ളി നിലനിന്നിരുന്ന സ്ഥാനത്ത് ദേശീയ സ്മാരകം നിര്‍മിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയില്‍ ഹര്‍ജി. ചലച്ചിത്ര സംവിധായകന്‍ ശ്യാം ബെനഗല്‍ അടക്കമുള്ളവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. എല്ലാവര്‍ക്കും അംഗീകരിക്കാവുന്ന വിധത്തില്‍ ദേശീയ സ്മാരകമാണ് അവിടെ വേണ്ടതെന്ന് ബെനഗല്‍ പറഞ്ഞു.

എഴുത്തുകാരനായ കിരണ്‍ നഗര്‍ക്കര്‍, സാമൂഹ്യപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് തുടങ്ങി പലരും ബെനഗലിനൊപ്പമുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ ഉറപ്പിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു.

പ്രധാന വാർത്തകൾ
Top