13 November Tuesday

കാലയ‌്ക്ക‌് സുരക്ഷ ഒരുക്കണമെന്ന‌് കർണാടക ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 6, 2018


ബംഗളൂരു
രജനികാന്തിന്റെ പുതിയ ചിത്രം ‘കാല’ കർണാടകത്തിൽ പ്രദർശിപ്പിക്കാൻ സൗകര്യമൊരുക്കണമെന്ന് കർണാടക ഹൈക്കോടതി. ചിത്രം പ്രദർശിപ്പിക്കാൻ സർക്കാർ മതിയായ പൊലീസ‌്സുരക്ഷ ഒരുക്കണമെന്നും കോടതി വ്യക്തമാക്കി.

ചിത്രത്തിന്റെ നിർമാതാവും രജനിയുടെ മരുമകനുമായ ധനുഷ‌് നൽകിയ ഹർജിയിലാണ്  ജസ്റ്റിസ് ജി നരേന്ദറിന്റെ ഉത്തരവ്. കാവേരി വിഷയത്തിൽ രജനി നിലപാട് വ്യക്തമാക്കിയതാണ് ചിത്രത്തിന്റെ റിലീസിന് വിനയായത്. കർണാടകത്തിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് വ്യക്തമാക്കുകയായിരുന്നു. വിഷയത്തിൽ രജനി മാപ്പ‌് പറഞ്ഞാലും കാലാ റിലീസ് ചെയ്യിക്കില്ലെന്നാണ് ഇവരുടെ നിലപാട്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top