19 November Monday

ട്രെയിനില്‍ ഭക്ഷണ അളവ് കുറയ്ക്കുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 6, 2018


ന്യൂഡൽഹി
ഭക്ഷണത്തിന് ഗുണമേന്മയില്ലാത്തത് നിരന്തരം പരാതി ഉയരുന്നതിനിടെ  റെയിൽവേ ട്രെയിനുകളിലെ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുന്നു. ഇതുസംബന്ധിച്ച ശുപാർശ റെയിൽവേ ബോർഡിന്റെ പരിഗണനയ്ക്ക് അയച്ചു. തുടക്കത്തിൽ 27 ശതാബ്ദി, രാജധാനി ട്രെയിനുകളിലാവും പരിഷ്കാരം നടപ്പാക്കുക. അളവ് കുറച്ച് ഗുണമേന്മ ഉറപ്പുവരുത്തുകയാണ് പുതിയ തീരുമാനത്തിനു പിന്നിലെ ലക്ഷ്യമെന്ന് റെയിൽവേ കാറ്ററിങ് വിഭാഗമായ ഐആർസിടിസി അവകാശപ്പെട്ടു.

നിലവിൽ 900 ഗ്രാം ഊൺ പായ്ക്കറ്റുകൾ നൽകുന്നത് 750 ഗ്രാമാക്കും. ഭക്ഷണം തയ്യാറാക്കാൻ 150 രൂപ ചെലവുവാകുമ്പോൾ 112 രൂപയ്ക്കാണ് യാത്രക്കാർക്ക് നൽകുന്നതെന്നും ഇത് വലിയ നഷ്ടമുണ്ടാക്കുന്നുവെന്നും റെയിൽവേ അവകാശപ്പെടുന്നു. ഊണിന്റെ അളവ് 750 ഗ്രാമായി കുറയ്ക്കുന്നതോടെ ഈ നഷ്ടം മറികടക്കാനാകും. 150 ഗ്രാമുള്ള പരിപ്പ് കറി 100 ഗ്രാമാക്കി കുറയ്ക്കും. വേവിച്ച പച്ചക്കറികൾ, ചിക്കൻ കഷ്ണങ്ങൾക്കു പകരം ബോൺലെസ് ചിക്കൻ കഷ്ണങ്ങളുള്ള 120 ഗ്രാം കറി എന്നിവ നൽകും.

ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണമാണ് ട്രെയിനുകളിൽ വിളമ്പുന്നതെന്ന ഗുരുതരമായ വിഷയം 2017ലെ സിഎജി റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഭക്ഷണവും കുടിവെള്ളവും മലിനമാണെന്നും പായ്ക്കിങ് വൃത്തിഹീനമാണെന്നും ഭക്ഷണം നിശ്ചിത അളവിൽ നൽകുന്നില്ലെന്നും സിഎജി കണ്ടെത്തി.ഇതിനെ തുട‍ർന്നാണ് പുതിയ പരിഷ്കാരം ഏർപ്പെടുത്തുന്നത്.

പ്രധാന വാർത്തകൾ
Top