കശ്മീരില്‍ ഏറ്റുമുട്ടല്‍ : രണ്ടു ഭീകരരും പൊലീസുകാരനും കൊല്ലപ്പെട്ടു

ശ്രീനഗര്‍ > ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു. ശ്രീനഗറില്‍ നഗരത്തിനടുത്തുള്ള ത്രാളിലെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിട്ടുണ്ടെന്ന വിവരം കിട്ടിയതിനെ തുടര്‍ന്ന് ശനിയാഴ്ച രാത്രി നടത്തിയ തെരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്. രണ്ടു ഭീകരരെ വധിച്ചു. ഏറ്റുമുട്ടലില്‍ പരിക്കേറ്റ ജമ്മു കശ്മീര്‍ പൊലീസിലെ കോണ്‍സ്റ്റബിള്‍ മന്‍സൂര്‍ അഹമ്മദാണ് മരിച്ചത്. മേജര്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു.
കശ്മീരില്‍ മൂന്നാംദിവസവും സൈന്യം ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്നു. 24 മണിക്കൂറായി ഇവിടെ ശക്തമായ ഏറ്റുമുട്ടല്‍ നടക്കുകയാണ്. ഹിസ്ബുള്‍ മുജാഹിദീന്‍ അംഗങ്ങളാണ് കൊല്ലപ്പെട്ട ഭീകരര്‍. ജനവാസകേന്ദ്രത്തില്‍ ഒളിച്ചിരുന്ന ഭീകരരെയാണ് നേരിട്ടത്. കൊല്ലപ്പെട്ട ലഷ്കര്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുമായി അടുത്തബന്ധമുള്ളവരാണ് കൊല്ലപ്പെട്ട ഭീകരരെന്നാണ് സൂചന. വാനിയുടെ മരണവുമായി ബന്ധപ്പെട്ടാണ് താഴ്വര അശാന്തമായത്. 100 പേര്‍ കൊല്ലപ്പെടുകയും 12,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കലാപത്തിലേക്കാണ് താഴ്വര നീങ്ങിയത്. വാനിയുടെ കൊലപാതകത്തിന് തിരിച്ചടി നല്‍കാനാണ് ഭീകരര്‍ തുടര്‍ച്ചയായി ഭീകരാക്രമണം നടത്തിയത്. ജനവാസകേന്ദ്രങ്ങളില്‍ വീടുകളില്‍ തമ്പടിച്ചാണ് ഭീകരര്‍ ആക്രമണം സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ചമുതല്‍ പലയിടത്തായി ആക്രമണമുണ്ടായി.
കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹം സുരക്ഷാ സൈനികരുടെ കൈവശമാണ്. മറ്റു ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പ്രദേശത്ത് കര്‍ഫ്യു ഏര്‍പ്പെടുത്തി. അതിനിടെ സുരക്ഷാസേനയുടെ നടപടിക്കെതിരെ പ്രതിഷേധിച്ച ജനങ്ങള്‍ ഒരു സൈനികന്റെ റൈഫിള്‍ എടുത്തുകൊണ്ടുപോയി. നേരത്തെ സുരക്ഷാസേന വെടിവച്ചുകൊന്ന ബുര്‍ഹാന്‍ വാനിയുടെ നാടാണ് ത്രാള്‍.
അതിനിടെ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോര്‍ പട്ടണത്തിലുണ്ടായ സ്ഫോടനത്തില്‍ നാലു കുട്ടികള്‍ കൊല്ലപ്പെട്ടു.










0 comments