12 December Wednesday

മുഗള്‍സരായ് റെയിൽവേ സ‌്റ്റേഷന്റെ പേര്‌ മാറ്റി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 5, 2018

ലഖ‌്നൗ > രാജ്യത്തെ സുപ്രധാന റെയിൽവേ സ്റ്റേഷനും ഉത്തർപ്രദേശിലെ പഴയകാല സ്റ്റേഷനുമായ മുഗള്‍സരായ് റെയിൽവേ സ്റ്റേഷന്റെ പേര‌് മാറ്റി. ആർഎസ‌്എസ‌് നേതാവും ജനസംഘം സഹസ്ഥാപകനുമായ ദീൻ ദയാൽ ഉപാധ്യായയുടെ പേരിലാണ് ഇനി മുഗള്‍സരായ് സ്റ്റേഷൻ അറിയപ്പെടുക.

യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റ ഉടൻ എടുത്ത തീരുമാനമായിരുന്നു മുഗള്‍സരായ് റെയിൽവേ സ്റ്റേഷന്റെ പേരുമാറ്റം. 2017 ജൂണിൽ ഇതുമായി ബന്ധപ്പെട്ട നിർദേശം കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് ഉത്തർപ്രദേശ് സർക്കാർ സമർപ്പിച്ചു.

സ്റ്റേഷന്റെ  പാരമ്പര്യവും പഴക്കവും പരിഗണിക്കാതെ കേന്ദ്ര സർക്കാർ ഉത്തർപ്രദേശ് സർക്കാരിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു. 1968 ൽ മുഗൾസരായ‌് സ‌്റ്റേഷനിലാണ‌് ദീൻ ദയാലിനെ ദുരൂഹസാഹചര്യത്തി ൽ മരിച്ചനിലയിൽ കണ്ടെത്തിയത‌്. ഈ സംഭവത്തിൽ സംഘപരിവാർ സംശയമുനയിലാണ‌്. സംഘടനയിലെ ചേരിപ്പോരിന്റെ പേരിൽ ദീൻദയാലിനെ ഇല്ലാതാക്കുകയായിരുന്നുവെന്ന വെളിപ്പെടുത്തൽ സംഘടനയിലെ പ്രമുഖരുടെ ഭാഗത്തുനിന്നു തന്നെ പിന്നീട‌് ഉണ്ടായി.

സ്റ്റേഷന്റെ പേരുമാറ്റുത്തിൽ പ്രതിപക്ഷ പാർടികൾ ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. സ്‌മാരകങ്ങൾക്കും സർക്കാർ ഓഫീസുകൾക്ക് കാവിപൂശിയതിനു പിന്നാലെയാണ‌ിത‌്. 1800 കളിൽ ബ്രിട്ടീഷുകാരാണ‌് മുഗള്‍സരായ് സ്റ്റേഷൻ സ്ഥാപിച്ചത്.

പ്രധാന വാർത്തകൾ
Top