ad
Deshabhimani

എബിവിപി അതിക്രമത്തിനെതിരെ പ്രതിഷേധമിരമ്പി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 04, 2017, 08:07 PM | 0 min read

ന്യൂഡല്‍ഹി > ഡല്‍ഹി സര്‍വകലാശാലയിലെ എബിവിപി, ആര്‍എസ്എസ് അതിക്രമത്തിനെതിരെ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി.  സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ദേശീയ സെക്രട്ടറി ഡി രാജ, ജെഡിയു നേതാവ് കെ സി ത്യാഗി, യോഗേന്ദ്രയാദവ്, ഡിയുടിഎ പ്രസിഡന്റ് നന്ദിത നാരായണന്‍, ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യകുമാര്‍ തുടങ്ങിയവര്‍ മാര്‍ച്ചിനെ തുടര്‍ന്നുള്ള യോഗത്തെ അഭിസംബോധന ചെയ്തു.

സദാചാര ഗുണ്ടകള്‍ ജനങ്ങള്‍ എന്തൊക്കെ കഴിക്കണമെന്നും എന്ത് വസ്ത്രം ധരിക്കണമെന്നും എന്ത് സംസാരിക്കണമെന്നും വിധിയെഴുതുന്ന സാമൂഹ്യാന്തരീക്ഷമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ഗാന്ധി ഘാതകരുടെ പാത പിന്‍പറ്റിയാണ് ആര്‍എസ്എസും എബിവിപിയും തീവ്ര ഹിന്ദുത്വശക്തികളും പ്രവര്‍ത്തിക്കുന്നത്. ഹിറ്റ്ലറും മുസോളിനിയുമൊക്കെയാണ് ഇവരുടെ മാതൃക.

സ്വാതന്ത്യ്രവും ജനാധിപത്യവും മതേതരത്വവും തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടത്തുന്ന ഇത്തരം ഛിദ്രശക്തികളെ പ്രതിരോധിക്കാന്‍ പുരോഗമനശക്തികളുടെ പൊതുവേദി രൂപീകരിക്കേണ്ടത് അനിവാര്യമാണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. കാണാതായ ജെഎന്‍യു വിദ്യാര്‍ഥി നജീബിന്റെ ഉമ്മയും സഹോദരനും വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായെത്തി.  അതിക്രമത്തിന് ഉത്തരവാദികളായവരെ വെള്ളപൂശാനുള്ള നീക്കങ്ങളാണ് മുഖ്യധാര മാധ്യമങ്ങള്‍ നടത്തുന്നതെന്ന് മാര്‍ച്ചിലും പൊതുയോഗത്തിലും പങ്കെടുത്ത അധ്യാപകരും വിദ്യാര്‍ഥികളും കുറ്റപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home