26 September Wednesday

മധ്യപ്രദേശിൽ 60 ലക്ഷം വ്യാജവോട്ടർമാർ; ക്രമക്കേട് ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ

വെബ് ഡെസ്‌ക്‌Updated: Monday Jun 4, 2018

ന്യൂഡൽഹി > നവംബറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിൽ അറുപത് ലക്ഷത്തോളം വ്യാജ വോട്ടർമാരുണ്ടെന്ന് വെളിപ്പെടുത്തല്‍. വോട്ടർപ്പട്ടികയിൽ ബിജെപി നടത്തുന്ന വ്യാപക ക്രമക്കേടാണ് പുറത്തുവരുന്നത്.  101 മണ്ഡലത്തിൽ നടത്തിയ പരിശോധനയില്‍ 24.65 ലക്ഷം വ്യാജ വോട്ടർമാരെ കണ്ടെത്തി. 10 വർഷത്തിനിടെ സംസ്ഥാനത്ത് ജനസംഖ്യയിൽ 24 ശതമാനം വർധനയാണുണ്ടായത് എന്നാല്‍ വോട്ടർമാരുടെ എണ്ണത്തിൽ 40 ശതമാനം വർധന ഉണ്ടായി.അഞ്ചുകോടിയോളം വോട്ടർമാരാണ‌് മധ്യപ്രദേശിലുള്ളത്.

ഇതിൽ അറുപത് ലക്ഷത്തോളം പേർ വ്യാജ വോട്ടർമാരാണെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കളായ കമൽനാഥും ജ്യോതിരാധിത്യ സിന്ധ്യയും അടങ്ങിയ പ്രതിനിധിസംഘം തെരഞ്ഞെടുപ്പ് കമീഷനെ നേരിൽക്കണ്ട് പരാതിപ്പെട്ടു. ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ക്രമക്കേട്. കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. പരാതി അന്വേഷിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നാല് സംഘത്തിന‌് രൂപംനൽകി. ഏഴിന‌് അന്തിമറിപ്പോർട്ട‌് നൽകണം. നരേല, ഭോജ്പ്പൂർ, ഹോഷംഗബാദ്, സിയോനി‐ മാൾവ എന്നീ മണ്ഡലങ്ങളിലെ വോട്ടർപ്പട്ടിക തെരഞ്ഞെടുപ്പ് കമീഷൻ നിയോഗിച്ച അന്വേഷണ കമീഷനുകൾ പരിശോധിക്കും.

പ്രധാന വാർത്തകൾ
Top