20 September Thursday

പാചകവാതക വിലയും വർധിപ്പിച്ചു; സബ്‌സിഡിയില്ലാത്ത സിലിണ്ടറിന്‌ 30 രൂപ കൂട്ടി

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018

ന്യൂഡൽഹി > സബ്​സിഡിയില്ലാത്ത പാചകവാതക സിലിണ്ടറി​​ന്റെ വില വർധിപ്പിച്ചു.   30 രൂപ മുതൽ 40 രൂപ വരെയാണ് വിവിധ നഗരങ്ങളിൽ സിലിണ്ടറി​​ന്റെ വില വർധന. പുതിയ നിരക്കനുസരിച്ച്‌ 812 രൂപ 50 പൈസയാണ്‌ സബ്‌സിഡിയില്ലാത്ത സിലിണ്ടറിന്റെ കേരളത്തിലെ വില. സബ്​സിഡിയുള്ള സിലിണ്ടറിന്​ 1.49 ​രൂപയും കൂട്ടി​. ശനിയാഴ്​ച മുതൽ ഉപഭോക്താക്കൾ  ഈ വില നൽകേണ്ടിവരും.

പുതുക്കിയ നിരക്ക്​ പ്രകാരം 499.51 രൂപയാണ്​ സബ്​സിഡിയുള്ള പാചകവാതക സിലിണ്ടറി​​െൻറ വില. അന്താരാഷ്​ട്ര വിപണിയിൽ വില വർധിച്ചതും രൂപയുടെ വിനിമയ മൂല്യത്തിലുണ്ടായ മാറ്റങ്ങളുമാണ്​ സിലിണ്ടർ വില വർധിപ്പിക്കുന്നതിന്​ കാരണമെന്നാണ്‌ എണ്ണക്കമ്പനികളുടെ വാദം.

പെട്രോൾ‐ഡീസൽ വിലയും റെക്കോഡിലേക്ക്‌ കുതിക്കുകയാണ്‌. വിവിധ നഗരങ്ങളിലായി 22 പൈസ വരെയാണ്​ ഡീസൽ വില ഉയർന്നത്​. 16 പൈസയാണ്​ പെട്രോൾ വിലയിൽ ഉണ്ടായ വർധനവ്​.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top