23 September Sunday

മാധ്യമപ്രവര്‍ത്തകരുടെ വാട്‌സാപ് ഗ്രൂപ്പുകൾ രജിസ്റ്റര്‍ ചെയ്യണമെന്ന് യുപി സർക്കാർ

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018

ലഖ‌്നൗ > മാധ്യമപ്രവര്‍ത്തകരുടെ വാട്‌സാപ് ഗ്രൂപ്പുകളെല്ലാം സര്‍ക്കാര്‍ സംവിധാനത്തിൽ രജിസ്റ്റര്‍ ചെയ്യണമെന്ന വിവാദ ഉത്തരവുമായി ഉത്തർപ്രദേശിലെ ലളിത്പൂര്‍ ജില്ലാഭരണകൂടം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കീഴിലുള്ള സംസ്ഥാന വിവരശേഖരണ വകുപ്പിലാണ് രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെ ഐടി ആക്ടിന് കീഴില്‍ നിയമനടപടി എടുക്കുമെന്നും ഉത്തരവിലുണ്ട്.

വാട‌്സാപ് ഗ്രൂപ്പില്‍ അംഗങ്ങളായിട്ടുള്ളവരോ അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്നവരോ ആയ മാധ്യമപ്രവര്‍ത്തകര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറെ സമീപിച്ച് ഇതുസംബന്ധിച്ച വിവരം കൈമാറണം. അഡ്മിന്‍മാർ ആധാറിന്റെ കോപ്പിയും ഫോട്ടോയും മറ്റ് അവശ്യരേഖകളും സമര്‍പ്പിക്കണം. വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാനാണ‌് ഉത്തരവെന്ന‌് ജില്ലാഭരണകൂടം പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top