ad
Deshabhimani

ഭീഷണി വകവെയ്‌ക്കില്ല, നാഗ്‌പൂര്‍ സര്‍വകലാശാലയില്‍ പോകും: യെച്ചൂരി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 17, 2017, 10:08 AM | 0 min read

ന്യൂഡല്‍ഹി> നാഗ്‌‌പൂര്‍ സര്‍വകലാശാലയില്‍ നാളെ പോകുമെന്നും പരിപാടിയില്‍ പങ്കെടുക്കുമെന്നും സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. നാഗ്‌പൂര്‍ സര്‍വകലാശാലയില്‍ യെച്ചൂരി പങ്കെടുക്കേണ്ട പരിപാടി ആര്‍എസ്എസ്- എബിവിപി ഭീഷണിയെ തുടര്‍ന്ന് വൈസ്ചാന്‍സിലര്‍ വിലക്കിയ സാഹചര്യത്തിലാണ് യെച്ചൂരി പ്രതികരിച്ചത്.

മാര്‍ച്ച് 18ന് സര്‍വകലാശാലയിലെ അംബേദ്കര്‍ വകുപ്പ് സംഘടിപ്പിക്കുന്ന ചടങ്ങില്‍ ജനാധിപത്യവും അതിന്റെ മൂല്യങ്ങളും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്താനാണ് യെച്ചൂരിയെ ക്ഷണിച്ചിരുന്നത്.അതാണ് സംഘിസംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് വി സി വിലക്കിയത്. വി സിയുടെ നടപടിക്കെതിരെ  സംഘാടകരും എഴുത്തുകാരും ചിന്തകരും രംഗത്തെത്തിയിട്ടുണ്ട്. പരിപാടി നടത്താന്‍ രണ്ട് ദിവസം മാത്രമുള്ളപ്പോഴാണ് മാറ്റിവെക്കുന്നതായി വി സി അറിയിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home