Top
24
Friday, November 2017
About UsE-Paper

രാജ്യത്ത് മോഡി തരംഗത്തിന്റെ തിളക്കം മാഞ്ഞെന്ന് ശിവസേന എം പി

Friday Oct 27, 2017
വെബ് ഡെസ്‌ക്‌

മുംബൈ > രാജ്യത്ത് മോഡി തരംഗത്തിന്റെ തിളക്കം മാഞ്ഞെന്ന് ശിവസേന എം പി സഞ്ജയ് റൗട്ട്. ജിഎസ്‌ടി പ്രാബല്യത്തില്‍ വരുത്തിയതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍  വരാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും സഞ്ജയ് റൗട്ട് പറഞ്ഞു. ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയായിരുന്നു എം പിയുടെ പരാമര്‍ശം.

പ്രാദേശിക ടെലിവിഷന്‍ ചാനലിനോടായിരുന്നു എം പിയുടെ പ്രതികരണം. മുതിര്‍ന്ന ബിജെപി നേതാവ് വിനോദ് താവ്ഡയും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

മഹാരാഷ്ട്രയിലും കേന്ദ്രത്തിലും ബിജെപിയും ശിവസേനയും സംഖ്യ കക്ഷികളാണെങ്കിലും ബിജെപിക്കെതിരെയും കേന്ദ്രസര്‍ക്കാറിനെതിരെയും നിരന്തരം വിമര്‍ശനങ്ങളുമായി ശിവസേന രംഗത്തെത്തിയിരുന്നു. ശിവസേന മുഖപത്രം സാമ്‌നയിലെ മുഖപ്രസംഗത്തിലൂടെ പലതവണ കേന്ദ്രസര്‍ക്കാറിനെ ശിവസേന കടന്നാക്രമിച്ചിരുന്നു.