25 September Tuesday

എംകെ സ്റ്റാലിന്‍ ഡിഎംകെ അധ്യക്ഷന്‍; വൈകിട്ട് ചുമതലയേല്‍ക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 28, 2018

ചെന്നൈ > ഡിഎംകെ അധ്യക്ഷനായി എംകെ സ്റ്റാലിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാവിലെ ഒമ്പതിന് പാര്‍ട്ടി ആസ്ഥാനമായ അണ്ണാഅറിവാലയത്തില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. സ്റ്റാലിന്‍ വൈകിട്ട് ചുമതലയേല്‍ക്കും. പാര്‍ട്ടി മുതിര്‍ന്ന നേതാവ് എസ്. ദുരൈമുരുഗനെ ഖജാന്‍ജിയായി തിരഞ്ഞെടുത്തു.

ഡിഎംകെയുടെ 2700 ലധികം പ്രതിനിധികള്‍ ആണ് ജനറല്‍ കൗണ്‍സിലില്‍ പങ്കെടുത്തത്. പാര്‍ട്ടിയുടെ 65 ജില്ലാ സെക്രട്ടറിമാരും ഏകകണ്‌ഠേനയാണ് ഇരുവരെയും പിന്തുണച്ചത്. അതേസമയം സ്റ്റാലിന്റെ സഹോദരന്‍ അഴഗിരി വെല്ലുവിളിയുമായി രംഗത്തുണ്ട്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top