12 December Wednesday
മീ ടു

മീ ടു വെളിപ്പെടുത്തല്‍: എംജെ അക്ബര്‍ തിരിച്ചെത്തി; മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മൗനം

വെബ് ഡെസ്‌ക്‌Updated: Sunday Oct 14, 2018

ന്യുഡല്‍ഹി > മീ ടു ആരോപണത്തില്‍ കുടുങ്ങിയ കേന്ദ്ര മന്ത്രി എംജെ അക്‌ബര്‍ ഡല്‍ഹിയില്‍ തിരിച്ചെത്തി. ഞായറാഴ്ച രാവിലെയാണ് എംജെ അക്‌ബര്‍ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയത്. തനിക്കെതിരെയുണ്ടായ വെളിപ്പെടുത്തലുകളേക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്ന് മാത്രമാണ് മാധ്യമങ്ങളോട് ബിജെപി മന്ത്രി ഒഴിഞ്ഞത്.

 നിരവധി ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നതോടെ വിദേശ സന്ദര്‍ശനം അവസാനിപ്പിച്ച് ഉടന്‍ നാട്ടിലേക്ക് മടങ്ങിയെത്താന്‍ അക്‌‌ബറിനോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. അക്‌ബറിനെതിരെ ഒന്നിനുപിറകെ ഒന്നായി വെളിപ്പടുത്തലുകള്‍ പുറത്തുവന്നിട്ടും ബിജെപിയും കേന്ദ്രസര്‍ക്കാരും മൗനം തുടരുകയാണ്.

 അക്‌ബര്‍ നൈജീരിയയില്‍നിന്ന് തിരിച്ചെത്തിയശേഷം നടപടി തീരുമാനിക്കുമെന്ന നിലപാടിലായിരുന്നു കേന്ദ്രസര്‍ക്കാര്‍. ആര്‍എസ്എസും വനിതാവിഭാഗമായ രാഷ്ട്രസേവികാസമിതിയും പ്രതികരിച്ചിട്ടില്ല. ആരോപണങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് ഒന്നും പറയാനില്ലെന്ന് മന്ത്രി ഉമാഭാരതി പറഞ്ഞു.

 ആര്‍എസ്എസ് സഹ സര്‍കാര്യവാഹക് ദത്താത്രേയ ഹൊസബളെയും വെളിപ്പെടുത്തലുകളെ അനുകൂലിച്ച് രംഗത്തുവന്നു. അതേസമയം പ്രധാനമന്ത്രി അക്ബറിന്റെ രാജി ആവശ്യപ്പെടണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി എംപി പറഞ്ഞു




 


പ്രധാന വാർത്തകൾ
Top