20 November Tuesday

മല്യക്ക‌് യുപിഎ കാലത്തെ വായ്‌പ; സിബിഐ അന്വേഷണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Sep 15, 2018

ന്യൂഡൽഹി > യുപിഎ ഭരണകാലത്ത് മദ്യരാജാവ് വിജയ് മല്യക്ക് നൽകിയ ബാങ്ക് വായ്പകളെക്കുറിച്ച് സിബിഐ അന്വേഷണം ആരംഭിച്ചു. മല്യക്ക് വായ്പ നൽകാൻ യുപിഎ സർക്കാരിലെ ഉന്നതർ സ്വാധീനം ചെലുത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. വിജയ് മല്യയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ ലക്ഷത്തിലേറെ ഇ‐മെയിൽ സന്ദേശങ്ങൾ പിടിച്ചെടുത്തിരുന്നു.

യുപിഎ സർക്കാരിന്റെ കാലത്തെ വിവിധ മന്ത്രാലയങ്ങളുമായി മല്യക്കുണ്ടായിരുന്ന അനധികൃത ഇടപാടുകൾ തെളിയിക്കാൻ ആവശ്യമായ രേഖകൾ ലഭിച്ചിട്ടുണ്ടെന്ന് സിബിഐ വക്താവ് പറഞ്ഞു. എന്നാൽ, പ്രാഥമികാന്വേഷണം മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.മല്യക്കെതിരായ കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന‌് മോഡിസർക്കാർ പ്രതിക്കൂട്ടിൽനിൽക്കുന്ന സാഹചര്യത്തിലാണ് സിബിഐ മുൻ സർക്കാരിനെതിരെ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.


പ്രധാന വാർത്തകൾ
Top