15 November Thursday

മല്യക്കെതിരെ യുകെ കോടതി; ആസ്തികള്‍ പിടിച്ചെടുക്കാന്‍ ബാങ്കുകള്‍ക്ക്‌ അനുമതി

വെബ് ഡെസ്‌ക്‌Updated: Thursday Jul 5, 2018

ന്യൂഡല്‍ഹി > കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി നാടുകടന്ന മദ്യരാജാവ് വിജയ് മല്യക്ക് ബ്രിട്ടണിലും കുരുക്ക്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് മല്യയുടെ ബ്രിട്ടണിലെ ആസ്തികള്‍ പരിശോധിക്കാനും പിടിച്ചെടുക്കാനും അനുമതി നല്‍കി യുകെ ഹൈക്കോടതി ഉത്തരവിട്ടു. 9,000 കോടിയുടെ വായ്പാതട്ടിപ്പ് നടത്തിയാണ് വിജയ് മല്യ ഇന്ത്യ വിട്ടത്. ലണ്ടനു സമീപമുള്ള ഹെര്‍ട്ട്‌ഫോര്‍ഡ്‌ഷെയറിലെ ആസ്തികളാണ്  പരിശോധിക്കാന്‍ അനുമതി നല്‍കി ഉത്തരവിട്ടിരിക്കുന്നത്.
 
ഇതുപ്രകാരം ഹൈക്കോടതിയുടെ എന്‍ഫോഴ്‌സ്‌മെന്റ ഉദ്യോഗസ്ഥന് മല്യയുടെ ടെവിനിലേയും വെല്‍വിനിലേയും ലേഡിവോക്ക്, ബ്രാമ്പിള്‍ ലോഡ്ജ് എന്നിവിടങ്ങളില്‍ കയറി പരിശോധന നടത്താം.  ഇന്ത്യയിലെ 13 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിനാണ്  അനുമതി നല്‍കിയിരിക്കുന്നത്‌
.

 

പ്രധാന വാർത്തകൾ
Top