23 July Monday

ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തങ്ങളെ ക്ഷണിക്കണം; പുതിയ നീക്കവുമായി കോണ്‍ഗ്രസ്

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018

മംഗളൂരു> ഏറ്റവും വലിയ ഒറ്റ കക്ഷിയായ തങ്ങളെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കണമെന്ന അവകാശ വാദവുമായി ഗോവയില്‍  കോണ്‍ഗ്രസ് രംഗത്ത്.അയല്‍ സംസ്ഥാനമായ കര്‍ണാടകത്തില്‍ ഗവര്‍ണര്‍ എറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ചതോടെയാണു കോണ്‍ഗ്രസിന്റെ പുതിയ നീക്കം.
 
മുഴുവന്‍ എംഎല്‍എ മാരും ഒപ്പിട്ട കത്തുമായി വെള്ളിയാഴ്ച്ച സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അവകാശവാദവുമായി ഗവര്‍ണര്‍ മൃദുല സിംഹയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ്  ചന്ദ്രകാന്ത് കവേല്‍ക്കര്‍ പറഞ്ഞു.കര്‍ണാടകത്തിലും ഗോവയിലും ഗവര്‍ണര്‍ക്ക് വ്യത്യസ്ത നിലപാട് എടുക്കാനാകില്ലെന്ന് കവേല്‍ക്കര്‍ പറഞ്ഞു. അതേസമയം

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള 40 ല്‍ സീറ്റില്‍ 17 എണ്ണം നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയായി. 14 സീറ്റ് നേടിയ ബിജെപി മൂന്ന് വീതം സീറ്റുകള്‍ തേടിയ എംജിപി, ജിഎഫ് പി എന്നീ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി സര്‍ക്കാര്‍ ഉണ്ടാക്കി.

3 സ്വതന്ത്ര എംഎല്‍എമാരേയും ബിജെപി സ്വന്തം പാളയത്തില്‍ എത്തിച്ചു. അസുഖ ബാധിതനായ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍  രണ്ട് മാസമായി അമേരിക്കയില്‍  ചികിത്സയിലാണ്.  സര്‍ക്കാറിന്റെ പ്രവര്‍ത്തനം അവതാളത്തിലാണെന്നും തങ്ങള്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ തയ്യാറാണെന്നും ഗോവ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിരീഷ് ചോദന്‍കര്‍ പറഞ്ഞു.

 സഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും ഗവര്‍ണര്‍ തെറ്റ് തിരുത്താന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി പ്രതാപ് സിങ്ങ് റാണയുടെ മകന്‍ വിശ്വജിത്ത് റാണ ബി ജെ പിയിലേക്ക് പോയിരുന്നു. നിലവില്‍ കോണ്‍ഗ്രസിന് ഗോവയില്‍ 16 എംഎല്‍എമാരാണുള്ളത് .

അതേസമയം, ബീഹാറിലെ സര്‍ക്കാരിനെ പുറത്താക്കണമെന്നും ഏറ്റവും വലിയ ഒറ്റകക്ഷിയായ  തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നും ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ആവശ്യപ്പെട്ടു. നാളെ ഉച്ച് യ്ക്ക്‌ ഈ ആവശ്യം ഉന്നിച്ച് ആര്‍ജെഡി ഗവര്‍ണറെ കാണും


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top