18 September Tuesday

കേരളത്തിനുവേണ്ടി പാടി സുപ്രീംകോടതി ജഡ‌്‌ജിമാർ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 28, 2018

ന്യൂഡൽഹി > 'വികാര നൗകയുമായി  തിരമാലകളാകെയുലഞ്ഞു..' പ്രളയത്തെ അതിജീവിക്കുന്ന കേരള ജനതയ്ക്കുവേണ്ടി ഡൽഹിയിൽ  ഈ ഗാനം ആലപിച്ചത് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെ എം ജോസഫ്. ദുരിതത്തിൽനിന്ന് കരകയറുന്ന കേരളത്തിന‌് കൈത്താങ്ങാകാൻ ഡൽഹിയിലെ നിയമകാര്യലേഖകർ സംഘടിപ്പിച്ച പരിപാടിയിൽ ജസ്റ്റിസ് കെ എം ജോസഫ് ഭാവതീവ്രതയോടെ പാടിയപ്പോൾ നിറഞ്ഞ കൈയടിയോടെ ഇന്റർനാഷണൽ ലോ ഓഡിറ്റോറിയത്തിലെ സദസ്സ് സ്വീകരിച്ചു. രക്ഷാപ്രവർത്തനത്തിൽ നിർണായക പങ്ക് വഹിച്ച മത്സ്യത്തൊഴിലാളികൾക്കുവേണ്ടിയാണ്  ജസ്റ്റിസ് കെ എം ജോസഫ് ഈ ഗാനം ആലപിച്ചത്.

'മധുബൻ ഖുഷ്ബു ദേത്താഹേ' എന്ന ഹിന്ദിഗാനംകൂടി ആലപിച്ച ജസ്റ്റിസ് കെ എം ജോസഫിനെ മുഖ്യാതിഥിയായ ചീഫ് ജസ്റ്റിസ് ദീപക‌് മിശ്ര എഴുന്നേറ്റ് ചെന്ന് അനുമോദിച്ചു. ഇതൊരു ആഘോഷമല്ല, കേരളത്തിന‌് പിന്തുണ നൽകാനുള്ള ഒത്തുചേരലാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ജസ്റ്റിസ് കുര്യൻ ജോസഫ്  ബോളിവുഡ് ഗായകൻ മൊഹിത് ചൗഹാനോടൊപ്പം 'വി ഷാൽ ഓവർകം' ഗാനം ആലപിച്ചു. ഹിന്ദുസ്ഥാൻ ടൈംസിന്റെ നിയമകാര്യ ലേഖിക ഭദ്ര സിൻഹ,  ഗൗരി പ്രിയ എന്നിവർ ഭരതനാട്യവും കീർത്തന ഹരീഷ് നൃത്തവും അവതരിപ്പിച്ചു. ലഭിച്ച 10 ലക്ഷത്തോളം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറും. സുപ്രീംകോടതിയിലെ ജഡ്ജിമാർ നേരത്തെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയിരുന്നു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top