17 October Wednesday

കശ്‌മീരില്‍ അഞ്ച് ഭീകരരെ സൈന്യം വധിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 18, 2017

ശ്രീനഗര്‍ > കശ്‌മീരിലെ ബന്ദിപ്പോരയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ സൈന്യം വധിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സൈന്യം ബന്ദിപ്പോര ജില്ലയിലെ ചന്ദര്‍ഗെയിര്‍ ഗ്രാമം വളഞ്ഞതെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.രാഷ്‌ട്രീയ റൈഫിള്‍സ്, സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ്, ജമ്മു കശ്‌മീര്‍ പോലീസ്, സി.ആര്‍.പി.എഫ് എന്നിവ ചേര്‍ന്നാണ് ഭീകരരുടെ ഒളിത്താവളം വളഞ്ഞത്.

ഏറ്റുമുട്ടല്‍ ശനിയാഴ്‌ചയും തുടരുകയാണെന്ന് പ്രതിരോധ മന്ത്രാലയ വക്തമാവ് പറഞ്ഞു.സൈന്യത്തിന്റെ ഭാഗത്ത് ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. 


 

പ്രധാന വാർത്തകൾ
Top