21 September Friday

കരുണാനിധിയുടെ ആരോഗ്യനിലയിൽ ആശങ്ക ; സന്ദർശകർക്ക‌് വിലക്ക‌്

വെബ് ഡെസ്‌ക്‌Updated: Friday Jul 27, 2018

ചെന്നൈ>ഡിഎംകെ അധ്യക്ഷൻ കരുണാനിധിയുടെ ആരോഗ്യനില അൽപ്പം മോശമായതായി മെഡിക്കൽ ബുള്ളറ്റിൻ. വാർധക്യസഹജമായ പ്രശ‌്നങ്ങൾകാരണം കരുണാനിധിയുടെ(94) ആരോഗ്യനിലയിൽ ചെറിയ പ്രശ‌്നങ്ങളുണ്ടെന്നും മൂത്രാശയത്തിലെ അണുബാധ കാരണമുണ്ടായ പനിക്കാണ‌് നിലവിൽ ചികിത്സ നൽകുന്നതെന്നും മെഡിക്കൽ ബുള്ളറ്റിനിലുണ്ട‌്. 

കാവേരി ഹോസ‌്പിറ്റൽ എക‌്സിക്യൂട്ടീവ‌് ഡയറക്ടർ ഡോ. അരവിന്ദൻ സെൽവരാജാണ‌് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയത‌്. ഡോക്ടർമാരും നേഴ‌്സുമാരുമടങ്ങുന്ന സംഘം ഗോപാലപുരത്തെ വസതിയിൽ ആശുപത്രിക്ക‌് സമാനമായ ചികിത്സയാണ‌് കരുണാനിധിക്ക‌് നൽകി വരുന്നത‌്. കരുണാനിധിയെ കാണുന്നതിന‌് സന്ദർശകർക്ക‌് വിലക്ക‌് ഏർപ്പെടുത്തിയിട്ടുണ്ട‌്.

 രോഗവിവരമറിഞ്ഞ്‌ കരുണാനിധിയുടെ ഗോപാലപുരം വസതിക്ക്‌ മുന്നിൽ തടിച്ചുകൂടിയവർ

രോഗവിവരമറിഞ്ഞ്‌ കരുണാനിധിയുടെ ഗോപാലപുരം വസതിക്ക്‌ മുന്നിൽ തടിച്ചുകൂടിയവർ

കരുണാനിധിയുടെ വസതിയ‌്ക്ക‌് പുറത്ത‌് ഡിഎംകെ പ്രവർത്തകർ തടിച്ചുകൂടിയിട്ടുണ്ട‌്. തമിഴ‌്നാട‌് ഉപമുഖ്യമന്ത്രി ഒ പന്നീർശെൽവത്തിന്റെ നേതൃത്വത്തിലുള്ള  മൂന്നംഗ മന്ത്രിസംഘം രാത്രിയോടെ കരുണാനിധിയുടെ വീട്ടിലെത്തി. കമൽഹാസൻ കരുണാനിധിയുടെ വീട്ടിലെത്തി മകൻ എം കെ സ‌്റ്റാലിൻ അടക്കമുള്ള ബന്ധുക്കളെ സന്ദർശിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top