20 September Thursday

കോണ്‍ഗ്രസ് നീക്കങ്ങള്‍ തുടരുന്നു; എംഎല്‍എമാരെ സുരക്ഷിതരാക്കാന്‍ കൊച്ചിയിലെത്തിക്കുമെന്ന് റിപ്പോര്‍ട്ട്

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018

ബംഗളൂരു  > തങ്ങളുടെ എംഎല്‍എമാരെ കര്‍ണാടത്തില്‍ സുരക്ഷിതമാക്കി നിലനിര്‍ത്താന്‍ കഴിയാത്തതിനാല്‍ ഇവരെ കൊച്ചിയിലേക്കെത്തിക്കാന്‍ കോണ്‍ഗ്രസും ജെഡിഎസും നീക്കം നടത്തുന്നതായി സൂചന. രാത്രി 8.30തിനുളള പ്രത്യേക വിമാനത്തില്‍ എം എല്‍ എമാരെ കൊച്ചിയിലേക്ക് എത്തിയ്ക്കുമെന്നാണ് സൂചന ലഭിക്കുന്നത്. ഇതിനായി ചാര്‍ട്ടഡ് വിമാനങ്ങള്‍ കോണ്‍ഗ്രസും ജെഡിഎസും സജ്ജമാക്കിയിട്ടുണ്ട്.

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് എം എല്‍ എമാരെ താമസിപ്പിച്ച റിസോര്‍ട്ടിനുള്ള സുരക്ഷ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ പിന്‍വലിച്ചിരുന്നു.  ഇതേത്തുടര്‍ന്ന് കൊച്ചിയിലേക്ക് എംഎല്‍എമാരെ മാറ്റുന്നുവെന്നാണ്  റിപ്പോര്‍ട്ട്.



നൂറിലധികം മുറികള്‍ ബുക്കുചെയ്തിട്ടുണ്ടെന്നും രണ്ട് ചാര്‍ട്ടേഡ് വിമാനങ്ങള്‍ തയ്യാറായിക്കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച കര്‍ണാടക ഗവര്‍ണറുടെ നടപടിക്കെതിരെ വെള്ളിയാഴ്ച രാജ്യവ്യാപകമായി ധര്‍ണ നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്‌
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top