23 July Monday

കര്‍ണാടക: രാജ്ഭവനുള്ളില്‍ എംഎല്‍എമാരെ കയറ്റിയില്ല; പുറത്ത് ജെഡിഎസ് പ്രവര്‍ത്തകരുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday May 16, 2018

ബെംഗളൂരു > കര്‍ണാടകയില്‍ രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ബിജെപി തയ്യാറെടുക്കുന്നതിനിടെ രാജ്ഭവന് മുന്നില്‍ ജെഡിഎസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.

ജെഡിഎസ് എംഎല്‍എമാരുടെ പിന്തുണക്കത്തുമായി 117 എംഎല്‍എമാര്‍ രാജ്ഭവനുമുമ്പില്‍ എത്തിയെങ്കിലും എല്ലാവര്‍ക്കും പ്രവേശനാനുമതി ലഭിച്ചില്ല. ഇതാണ് പ്രതിഷേധത്തിന് വഴിവെച്ചത്. ഗേറ്റിന് മുന്നില്‍ തടിച്ച് കൂടിയ പ്രവര്‍ത്തകര്‍ ബിജെപിക്കെതിരെ മുദ്രാവാക്യങ്ങളുയര്‍ത്തി.പ്രതിഷേധത്തെതുടര്‍ന്ന്, ജെഡിഎസ് നേതാവ് കുമാരസ്വാമി ഗവര്‍ണറെ കാണാന്‍ രാജ്ഭവനിലെത്തിയിട്ടുണ്ട്.

ഗവര്‍ണറും ബിജെപിയുടെ കുതിരക്കച്ചവടത്തിന് കൂട്ടുനില്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു. ബിജെപിയുടെ കുതിരക്കച്ചവടത്തിന് രാജ്യത്തിന്റെ പ്രധാനമന്ത്രി കൂട്ടുനില്‍ക്കുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top