Top
20
Monday, November 2017
About UsE-Paper

ഗുജറാത്തല്ല ;കേരളത്തിലെ വികസനമാണ് നമ്മുടെ നാടിന് ആവശ്യം: കാഞ്ച ഐലയ്യ

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌



ഹൈദരാബാദ്> കേരളത്തിലെ വികസനമാണ് നമ്മുടെ നാടിന്  ആവശ്യമെന്ന് എഴുത്തുകാരനും  സാമൂഹ്യ ശാസ്ത്രജ്ഞനുമായ പ്രൊഫ. കാഞ്ച ഐലയ്യ പറഞ്ഞു. ഡിവൈഎഫ്ഐ,എസ്എഫ്ഐ എന്നീ സംഘടനകളുടെ  അഭിമുഖ്യത്തില്‍ വികസനത്തില്‍ കേരളവും ഗുജാറാത്തും  എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു കാഞ്ച ഐലയ്യ

ഗുജറാത്തുപോലെ കേരള മാറണമെന്ന് ബിജെപിയും ആര്‍എസ്എസുക്കാരും പറയുന്നത് .എന്നാല്‍ കേരളവും ഗുജറാത്തു തമ്മിലുള്ള വ്യത്യാസം കണക്കുകള്‍ നിരത്തി അദ്ദേഹം വിവരിച്ചു.ബിജെപിയും ആര്‍എസ്എസുകാരും ഇപ്പോള്‍ ഉന്നയിക്കുന്നത് ആര്‍എസ്എസുക്കാരെ കമ്യൂണിസ്റ്റ്കാര്‍ കൊന്നുടുക്കുയാണെന്നാണ്. ഇത് തെറ്റാണ്.

കേരളഭരണത്തില്‍ യുഡിഎഫും എല്‍ഡിഎഫുമാണ് ഇന്നുവരെ ഭരിച്ചിരുന്നത്.കോണ്‍ഗ്രസിന്റെ ഭരണകാലത്തുപോലം കമ്യൂണിസ്റ്റുകാര്‍  കൊല്ലപെട്ടിരുന്നു.ഇത് എങ്ങിന്നെയാണ് സംഭവിക്കുന്നത്.കേന്ദ്രത്തില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരണത്തില്‍ വരുമ്പോഴെല്ലാം കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയും, സിപിഐ എമ്മിനെതിരെയും ആര്‍എസ്എസ് അക്രമണം നടത്തിട്ടുണ്ട് അതിന്റെ തുടര്‍ച്ചയായിതന്നെ ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങളെ കാണണമെന്നും കാഞ്ച ഐലയ്യ അഭിപ്രായപ്പെട്ടു.

വിദ്യഭ്യാസ രംഗത്ത് കേരളം 94 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ , ഗുജാറാത്തിന് 54 ശതമാനംമാത്രമെ സാധിച്ചുള്ളൂ.  മനുഷ്യ ആയസിന്റെ ശരാശരി കേരളത്തില്‍ 75ഉം  ഗുജറാത്തില്‍ 64ഉം ആണ്. ഉന്നത വിദ്യഭ്യാസം കേരളത്തില്‍ 49ശതമാനമാണ്. മഹിളാ ഉദ്യോഗസ്ഥര്‍ കേരളത്തില്‍  40ശതമാനമാണെങ്കില്‍ ഗുജറാത്തില്‍ 16 ശതമാനമാണ്. ഇന്ത്യയില്‍ ആവിശ്യമുള്ള റബര്‍ ഇല്‍പാദിപ്പിക്കുന്നതിന്റെ 84ശതമാനവും  കേരളത്തില്‍ നിന്നാണ്. ഇത്തരത്തില്‍ ഏതുമേഖലയിലും കേരളം ഗുജറാത്തിനെക്കാള്‍ മുന്നിലാണ്.

കേരളത്തിലെ സര്‍ക്കാര്‍ആശുപത്രികളും ഗുജറാത്തിലെ ആശുപത്രികളും നിങ്ങള്‍ നേരിട്ടുചെന്നു നിരീക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മലയാളികള്‍ ഈ രാജ്യത്തുമാത്രമല്ലാ ലോകമെമ്പാടും കേരളീയര്‍ അവരുടെ സംസ്ക്കാരത്തെ മുറുകെ പിടിക്കുന്നവരാണ്, ഒരു കാലഘട്ടത്തില്‍ ഈ ചുവന്ന കൊടിക്കെതിരെ താന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ നമ്മുടെ രക്ഷയ്ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെ കഴിയൂ എന്നും അദ്ദേഹം അഭിപ്രയപ്പെട്ടു. പ്രജാശക്തി മുന്‍ എഡിറ്റര്‍ വിനയകുമാര്‍ ഡിവൈഎഫ്ഐ അദ്ധ്യക്ഷന്‍ വിപ്ളവ കുമാര്‍, സെക്രട്ടറി വിജയകുമാര്‍ എസ്എഫ്ഐ സെക്രട്ടറി കോട്ട രമേഷ് എന്നിവര്‍ സെമിനാറില്‍ സംസാരിച്ചു.
കാഞ്ച ഐലയ്യ, ഡിവൈഎഫ്ഐ സെമിനാര്‍,കേരളം, ഗുജറാത്ത്

Related News

കൂടുതൽ വാർത്തകൾ »