21 May Monday

കോണ്‍ഗ്രസ് നേതാവ് കമല്‍നാഥും ബിജെപിയിലേക്ക്; കേന്ദ്രമന്ത്രിയാകാന്‍ സാധ്യത

വെബ് ഡെസ്‌ക്‌Updated: Friday Apr 21, 2017

ന്യൂഡല്‍ഹി> മധ്യപ്രദേശില്‍നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയും എം പിയുമായ  കമല്‍നാഥും ബിജെപിയിലേക്ക് . അടുത്തുവരുന്ന  കേന്ദ്രമന്ത്രിസഭാ പുനസംഘടയില്‍ കമല്‍നാഥിയുെം  ഉള്‍പ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. കോണ്‍ഗ്രസില്‍നിന്നുള്ള കമല്‍നാഥിന്റെ രാജി ഉടനെയുണ്ടായേക്കും. കമല്‍നാഥിന്റെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് പാര്‍ടി അധ്യക്ഷന്‍ അമിത്ഷായും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൌഹാനും ചര്‍ച്ച നടത്തി.

29എംപിമാരുള്ള മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് രണ്ട് എംപിമാരാണ് ഉള്ളത്. ചിന്ദ്മാരയില്‍ നിന്ന് കമല്‍നാഥും ഗുണയില്‍ നിന്ന് ജോതിരാധിത്യ സിന്ധ്യയും. കോണ്‍ഗ്രസ് ലോകസഭാ നേതൃസ്ഥാനം പ്രതീക്ഷിച്ച കമല്‍നാഥിന് പകരം മല്ലികാഖര്‍ജുന്‍ ഖാര്‍ഗെയാണ് ഹൈക്കമാന്റ് നിയോഗിച്ചത്. പബ്ളിക്കസ് അക്കൌണ്ട് കമ്മിറ്റി അധ്യക്ഷ സ്ഥാനവും നഷ്ടമായി. ഇതോയൊണ് ബിജെപിയോട് കൂട്ടുകൂടി തുടങ്ങിയത്.  കോണ്‍ഗ്രസ് നേതാക്കളായ  എസ്എംകൃഷ്ണ, റീത്താ ബഹുഗുണ ജോഷി, അരവിന്ദ് ലെവ്ലിഎന്നിവരെ പിന്തുടര്‍ന്ന് ബിജെപിയിലെത്തുന്ന പ്രമുഖനാണ് കമല്‍നാഥ്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top