24 September Monday

ജെഎന്‍യു യൂണിയന്‍ തെരഞ്ഞെടുപ്പ്; 67 ശതമാനം പോളിങ്, ഫലം ഞായറാഴ്ച

വെബ് ഡെസ്‌ക്‌Updated: Friday Sep 14, 2018

ന്യൂഡല്‍ഹി > ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ പോളിങ് പൂര്‍ത്തിയായി. ഇന്ന് പകല്‍ ഒമ്പതുമുതല്‍ അഞ്ചുവരെ നടന്ന വോട്ടെടുപ്പില്‍  67.8 ശതമാനം പോളിങ് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് ഫലം ഞായറാഴ്ച  പ്രഖ്യാപിക്കും.

വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ പോള്‍ ചെയ്ത വോട്ടും ആകെ വോട്ടും

സ്‌കൂള്‍ ഓഫ് ലാഗ്വേജ് ലിറ്ററേച്ചര്‍ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ്  1767/2531
സ്‌കൂള്‍ ഓഫ് ഇന്റര്‍നനാഷണല്‍ സ്റ്റഡീസ് 879/1341
സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് 1325/2163
സയന്‍സ് 1217/1609
ആകെ 5185/7644

ജെഎന്‍യുവിനും രാജ്യത്തിനുമെതിരായ സംഘപരിവാര്‍ കടന്നാക്രമണങ്ങളെ ചെറുക്കാനുള്ള പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചാണ് ഇടതു വിദ്യാര്‍ഥി സഖ്യം തെരഞ്ഞെടുപ്പിനെ നേരിട്ടത്.

ഇടതു വിദ്യാര്‍ഥി സംഖ്യത്തിന്റെ  പ്രസിഡന്റ് സ്ഥാനാര്‍ഥിയായി എന്‍ സായ് ബാലാജി (എഐഎസ്എ), വൈസ് പ്രസിഡന്റായി സരിക ചൗധരി (ഡിഎസ്എഫ്), ജനറല്‍ സെക്രട്ടറിയായി ഐജാസ് അഹമ്മദ് റാതര്‍ (എസ്എഫ്‌ഐ), ജോയിന്റ് സെക്രട്ടറിയായി മലയാളിയായ അമുത ജയദീപ് (എഐഎസ്എഫ്) എന്നിവരാണ് മത്സരിക്കുന്നത്.

എബിവിപി, എന്‍എസ്യുഐ, ബിഎപിഎസ്എ സംഘടനകളും മത്സരരംഗത്തുണ്ട്. ആര്‍ജെഡിയുടെ വിദ്യാര്‍ഥി സംഘടനയായ ഛാത്ര ആര്‍ജെഡി ആദ്യമായി മത്സരിക്കുന്നു.

 
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top