16 November Friday

ജൈന സന്യാസി തരുൺ സാഗർ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018


ന്യൂഡൽഹി > മുതിർന്ന ജൈന സന്യാസി തരുൺ സാഗർ (51) അന്തരിച്ചു. ഡൽഹിയിലെ കൃഷ‌്ണനഗറിലെ രാധാപുരി ജൈന ക്ഷേത്രത്തിൽ ശനിയാഴ‌്ച പുലർച്ചയോടെയായിരുന്നു അന്ത്യം. നേരത്തെ മഞ്ഞപ്പിത്തം ബാധിച്ചതിനെത്തുടർന്ന‌് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മരുന്നുകൾ കഴിക്കാൻ അദ്ദേഹം വിസമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട‌്. മധ്യപ്രദേശിലെ ദാമോഹ‌് ജില്ലയിൽ 1967 ജൂൺ 26ന‌് ജനിച്ച തരുൺ സാഗറിന്റെ യഥാർഥ പേര‌് പവൻകുമാർ ജെയിൻ എന്നാണ‌്. 14‐ാം വയസ്സിൽ വീട‌് വിട്ടിറങ്ങി. പിന്നീട‌് ആത്മീയമാർഗം സ്വീകരിച്ചു.
 


പ്രധാന വാർത്തകൾ
Top