16 October Tuesday

സർവകലാശാലാ അധ്യാപകരാകാൻ പിഎച്ച്ഡി നിർബന്ധം

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018


ന്യൂഡൽഹി
രാജ്യത്തെ സർവകലാശാലകളിൽ അസി. പ്രൊഫസർ തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് പിഎച്ച്ഡി നിർബന്ധമാക്കി. യുജിസി കൊണ്ടുവന്ന പുതിയ നിബന്ധന 2021 ജൂലൈ ഒന്ന് മുതൽ നടപ്പാക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു. കോളേജുകളിൽ അസി. പ്രൊഫസർ (സെലക്ഷൻ ഗ്രേഡ്) തസ്തികയിലേയ്ക്കുള്ള സ്ഥാനക്കയറ്റത്തിനും പിഎച്ച്ഡി നിർബന്ധമാക്കി. ഈ വ്യവസ്ഥയ്ക്കും 2021 ജൂലൈ ഒന്ന് മുതലാകും പ്രാബല്യം. ബന്ധപ്പെട്ട വിഷയത്തിൽ പിജിയും നെറ്റുമാണ് നിലവിലെ യോഗ്യത.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top