19 December Wednesday

ലോക ജനസംഖ്യയുടെ പകുതിയും ‘ഓൺലൈൻ’

വെബ് ഡെസ്‌ക്‌Updated: Sunday Dec 9, 2018

ടോക്യോ  > വിവരസാങ്കേതിക വിദ്യാരംഗത്തെ മുന്നേറ്റത്തിന്റെ ഫലമായി ലോക ജനസംഖ്യയുടെ പകുതിയിലേറെയും ‘ഓൺലൈൻ’ ആയി. ഏകദേശം 390 കോടി പേർ ഇന്റർനെറ്റ‌് ഉപയോഗിക്കുന്നതായി  ഐക്യരാഷ‌്ട്രസഭയുടെ ഏജൻസിയായ ഇൻഫർമേഷൻ ആൻഡ‌് കമ്യൂണിക്കേഷൻ ടെക‌്നോളജീസ‌് (ഐടിയു) വ്യക്തമാക്കി.

ലോകജനസംഖ്യയിൽ 51.2 ശതമാനവും ഇന്റർനെറ്റ‌് ഉപയോഗിക്കുന്നുവെന്നാണ‌് കണക്ക‌്.
കൂടുതൽ സമഗ്രമായ ആഗോ‌ള വിവരസാങ്കേതിക സമൂഹത്തിലേക്കുള്ള പ്രയാണത്തിൽ സുപ്രധാന ചുവടാണിതെന്ന‌് ഐടിയു മേധാവി ഹൂലിൻ ഴോ പറഞ്ഞു. ഒരാളും ഓഫ‌്‌ലൈൻ അല്ലാത്ത ലോകത്തിലേക്കുള്ള വളർച്ചക്ക‌് സാങ്കേതികവിദ്യ വികാസം പ്രാപിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2005 മുതൽ 2018 വരെ സമ്പന്ന രാജ്യങ്ങൾ ക്രമാനുകഗതമായ വളർച്ചയാണ‌് ഇന്റർനെറ്റ‌് ഉപയോഗത്തിൽ കാഴ‌്ചവച്ചത‌്. അതേസമയം, വികസ്വര രാജ്യങ്ങളിലാണ‌് ഇക്കാര്യത്തിൽ നാടകീയമായ മുന്നേറ്റമുണ്ടായത‌്. ആഫ്രിക്കൻ വൻകരയിലാണ‌് ഏറ്റവും വലിയ കുതുച്ചുചാട്ടമുണ്ടായത‌്. ലോകജനസംഖ്യയിൽ 96 ശതമാനവും ജീവിക്കുന്ന മേഖലകളിൽ മൊബൈൽ നെറ്റ‌്‌വർക്ക‌് ലഭ്യമാണെന്നും 90 ശതമാനത്തിനും 3ജി സേവനം ലഭ്യമാണെന്നും പഠനത്തിൽ വ്യക്തമായി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top