Top
22
Monday, January 2018
About UsE-Paper

പുണെ യൂണിവേഴ്സിറ്റിയില്‍ സസ്യഭുക്കുകള്‍ക്കുമാത്രം ഗോള്‍ഡ് മെഡല്‍; വിവാദമായി സര്‍ക്കുലര്‍

Friday Nov 10, 2017
വെബ് ഡെസ്‌ക്‌

പുണെ >  പുണെയിലെ സാവിത്രി ഫുലെ യൂണിവേഴ്സിറ്റിയില്‍നിന്ന് ഗോള്‍ഡ് മെഡല്‍ ലഭിക്കണമെങ്കില്‍ സസ്യഭുക്കായിരിക്കണമെന്ന് നിബന്ധന. സ്വര്‍ണ്ണ മെഡല്‍ ലഭിക്കണമെങ്കില്‍ പാലിക്കേണ്ട നിബന്ധനകളാണ് സാമൂഹ്യമാധ്യമങ്ങളിലടക്കം ചര്‍ച്ചയായിരിക്കുന്നത്. ഇന്ത്യന്‍ സംസ്കാരത്തെ ഉയര്‍ത്തിപ്പിടിക്കുന്നയാള്‍ ആയിരിക്കണമെന്നതുകൂടാതെ സസ്യഭുക്കും മദ്യവിരോധിയുമായിരിക്കണമത്രേ.

സ്ഥിരമായി യോഗ ചെയ്യുന്ന ആളായിരിക്കണമെന്നതാണ് മറ്റൊരു നിബന്ധന. രക്തദാനം നടത്തിയിട്ടുണ്ടാകണം, ഇന്ത്യന്‍ കായികവിനോദങ്ങളില്‍ പ്രാവീണ്യമുണ്ടാകണം തുടങ്ങിയ നിബന്ധനകള്‍ വേറെയുമുണ്ട്. ഒക്ടോബര്‍ 31നാണ് മെഡലിന് അപേക്ഷിക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. ഈമാസം പതിനഞ്ചാണ് അവസാനതീയതി.