12 December Wednesday

ചൂടുവെള്ളം ദേഹത്ത് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018


ന്യൂഡൽഹി > കളിക്കുന്നതിനിടെ ചൂടുവെള്ളം നിറച്ച ബക്കറ്റ് ദേഹത്ത് വീണ് ഒന്നരവയസ്സുള്ള കുഞ്ഞ് മരിച്ചു. വടക്കുകിഴക്കൻ ഡൽഹിയിലെ വെൽക്കം ഏരിയയിലാണ് സംഭവം. നാലുദിവസം മുമ്പാണ് സംഭവം. ജിടിബി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. കളിച്ചുകൊണ്ടിരിക്കെ ചൂടുവെള്ളം നിറച്ചുവച്ച ബക്കറ്റിനടുത്ത് കുട്ടി ഇഴഞ്ഞുവന്നു. ഇതിനിടെ ബക്കറ്റിൽ പിടിച്ച് എത്തിനോക്കാൻ ശ്രമിക്കവെ ബക്കറ്റ് കുട്ടിയുടെ ദേഹത്തേക്ക് മറിഞ്ഞു. ബഹളം കേട്ട് മാതാപിതാക്കൾ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാഴാഴ്ച മരിച്ചു.
 

പ്രധാന വാർത്തകൾ
Top