19 November Monday

'നവരാത്രി വരെ മാംസം വില്‍ക്കരുത്'; ജുമാ നമസ്‌കാരം തടസപ്പെടുത്തിയതിനു പിന്നാലെ ഹരിയാനയില്‍ വീണ്ടും സംഘപരിവാറിന്റെ വര്‍ഗീയ ഇടപെടല്‍

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018

ന്യൂഡല്‍ഹി > ഹരിയാനയില്‍ വീണ്ടും വര്‍ഗീയ ചേരിതിരിവുണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ സംഘപരിവാര്‍ ശ്രമം. ഗുരുഗ്രാമിലെ മാംസക്കടകള്‍ സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള 22 ഹിന്ദുസംഘടനകള്‍  ചേര്‍ന്ന് കഴിഞ്ഞ ദിവസം നിര്‍ബന്ധമായി അടപ്പിച്ചു. കടകള്‍ അടയ്ക്കാന്‍ കൂട്ടാക്കാത്ത വ്യാപാരികളെ തല്ലുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. നവരാത്രി കഴിയുന്നത് വരെ കടകള്‍ ഒന്നും തുറക്കരുതെന്നാണ് നിര്‍ദേശം. പൊതുസ്ഥലങ്ങളില്‍ ജുമാ നമസ്‌ക്കരിക്കുന്നത് തടസപ്പടുത്തിയതിന് പിന്നാലെയാണ് സംഘപരിവാറിന്റെ പുതിയ വര്‍ഗീയ ഇടപെടല്‍.

സംയുക്ത് ഹിന്ദു സംഘര്‍ഷ് സമിതി, ഗുരുഗ്രാമിന്റെ പേരില്‍ 22 സംഘടനകള്‍ ചേര്‍ന്നാണ് കടകള്‍ അടപ്പിച്ചത്. ബുധാനഴ്ച മുതല്‍ നവരാത്രി ദിനമായ ഒക്ടോബര്‍ 18 വരെ 9 ദിവസം കടകള്‍ അടച്ചിടാനാണ് ഭീഷണി. പ്രദേശത്തെ ശിവസേനയാണ് മാംസ നിരോധനത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഇതിനായി ഇവര്‍ 125 പേര്‍ ഉള്‍പ്പെടുന്ന 4 കൂട്ടമായി തിരിഞ്ഞാണ് കടകള്‍ അടപ്പിക്കുന്നത്. ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയുമാണ് കടകള്‍ അടപ്പിക്കുന്നത്. കടകള്‍ അടയ്ക്കാന്‍ തയ്യാറാകാത്ത വ്യാപാരികളെ ക്രൂരമായി ആക്രമിക്കുന്നുമുണ്ട്.

സംഘപരിവാറിന്റെ  നീക്കം മാംസവില്‍പ്പന മാത്രം നടത്തി ഉപജീവനമാര്‍ഗം കണ്ടെത്തുന്ന ഒരുപാട് കുടുംബങ്ങളെ സാരമായി ബാധിക്കും. 'ഇത്ര ഭീകരമായൊരു ഭീഷണി ഇതിനുമുമ്പ് കണ്ടിട്ടില്ല, പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതിരിക്കാന്‍ വേണ്ടി തങ്ങള്‍ അവരുടെ ഭീഷണിക്ക് വഴങ്ങി കടകള്‍ അടയ്ക്കുകയാണ്'; പ്രദേശത്ത് 44 വര്‍ഷമായി വ്യാപാരം നടത്തുന്ന മുഹമ്മദ യൂസഫ് പറയുന്നു.

ഗുരുഗ്രാമില്‍ പൊലീസ് സംരക്ഷണത്തില്‍ നടന്ന ജുമാ നമസ്‌കാരം

ഗുരുഗ്രാമില്‍ പൊലീസ് സംരക്ഷണത്തില്‍ നടന്ന ജുമാ നമസ്‌കാരം



അതേസമയം, നവരാത്രിയോടനുബന്ധിച്ച് കടകള്‍ അടപ്പിയ്ക്കാന്‍ ആര്‍ക്കും നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. നേരത്തെ ഇതേ സമിതി പൊതുസ്ഥലങ്ങളിലെ ജുമാനമസ്‌കരത്തിനെതിരെയും രംഗത്ത് വന്നിരുന്നു. വിശ്വ ഹിന്ദു പരിഷത്ത്, അഖില ഭാരതീയ ഹിന്ദു ക്രാന്തി ദള്‍, സ്വദേശി ജഗ്രാന്‍ മഞ്ച്, ശിവ സേന, ബജ്‌റഗ്ദള്‍, ഹിന്ദു ജാഗ്രന്‍ മഞ്ച്, ഭാരത് ബച്ചോവോ അഭിയാന്‍, ഗുരുഗ്രാം സംസ്‌കൃതിക് ഗൗരവ് സമിതി എന്നിവരായിരുന്നു ജുമാ നമസ്‌കാരത്തിനെതിരെ രംഗത്തെത്തിയിരുന്നുത്.
  

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top