19 September Wednesday

ചെന്നൈ എഗ‌്മോർ എക‌്സ‌്പ്രസിൽ പൊലീസ‌് മോഷ്ടാക്കൾക്ക‌ുനേരെ വെടിയുതിർത്തു

വെബ് ഡെസ്‌ക്‌Updated: Friday Jul 13, 2018


ഹൈദരാബാദ‌്> മോഷ്ടാക്കളെ പിടികൂടാൻ ഹൈദരാബാദിലേക്ക‌് പോകുകയായിരുന്ന ചെന്നൈ എഗ‌്മോർ കച്ചിഗുഡ എക‌്സ‌്പ്രസ‌് ട്രെയിനിൽ റെയിൽവേ പൊലീസ‌് വെടിയുതിർത്തു. ആന്ധ്രപ്രദേശിലെ അനന്തപുർ ജില്ലയിൽ ഗുട്ടിക്ക‌ു സമീപം വങ്ങാനൂർ റെയിൽവേ സ‌്റ്റേഷനിലാണ‌് സംഭവം. സിഗ്നൽ സംവിധാനം തകരാറിലാക്കി ട്രെയിൻ പിടിച്ചിട്ടാണ‌് 15 അംഗ സംഘം മോഷണം നടത്തിയത‌്.

പതിനൊന്നാം നമ്പർ കോച്ചിൽ ലോവർബർത്തിൽ ഉറക്കത്തിലായിരുന്ന മഞ്‌ജുള എന്ന യാത്രക്കാരിയുടെ സ്വർണമാല സംഘം ട്രെയിനിന്റെ പുറത്തുനിന്ന‌് പൊട്ടിച്ചെടുക്കുന്നത‌് ശ്രദ്ധയിൽപ്പെട്ട റെയിൽവേ പൊലീസ‌് വെടിയുതിർത്തു. എന്നാൽ, സംഘം പാളത്തിന‌ു പുറത്തുള്ള കുറ്റിക്കാടുകളിലേക്ക‌് ചിതറിയോടി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top