ad
Deshabhimani

കൂട്ടബലാല്‍സംഗ കേസില്‍ യു പി മുന്‍ മന്ത്രി ഗായന്ത്രി പ്രജാപതി പിടിയില്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 15, 2017, 03:55 AM | 0 min read

  ലഖ്നൌ>കൂട്ടബലാല്‍സംഗകേസില്‍ പ്രതിയായ യു പി മുന്‍ മന്ത്രി ഗായത്രി പ്രസാദ്‌ പ്രജാപതിയെ ലഖനൌവില്‍  അറസ്റ്റ് ചെയ്തു.  ഗായത്രി പ്രജാപതിക്ക് പുറമേ മറ്റ് ആറ് പേര്‍ കൂടി കേസില്‍ പ്രതികളാണ്. ഇതില്‍ രണ്ടു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സമാജ് വാദി പാര്‍ടി നേതാവാണ് പ്രജാപതി. ഒളിവിലായിരുന്ന ഇയാളെ ലഖ്നൌനില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

യുവതിയെ പീഡിപ്പിക്കുകയും അവരുടെ മകളെ ആക്രമിക്കുകയും ചെയ്തതിനാണ് കേസെടുത്തിട്ടുള്ളത്. ഇക്കഴിഞ്ഞ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലും പ്രജാപതി മല്‍സരിച്ചിരുന്നു. എന്നാല്‍ ബി.ജെ.പി സ്ഥാനാര്‍ഥിയോട് പരാജയപ്പെടുകയായിരുന്നു.
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home