19 December Wednesday

രാജസ്ഥാനില്‍ ബിജെപി വീഴും; രണ്ടിടത്ത് ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് എക്‌സിറ്റ് പോള്‍

വെബ് ഡെസ്‌ക്‌Updated: Friday Dec 7, 2018

ന്യൂഡല്‍ഹി > രാജസ്ഥാനില്‍ ബിജെപിയ്ക്ക് അടിതെറ്റുമെന്ന് എക്‌സിറ്റ് പോള്‍ ഫലം. ഇന്ത്യാ ടുഡേ- ആക്‌സിസ് മൈ ഇന്ത്യ, ടൈംസ് നൗ, റിപ്പബ്ലിക്ക് ടിവി എന്നിവയുടെ എക്‌സിറ്റ് പോളിലാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസിന് നേരിയ മുന്നേറ്റം പ്രവചിക്കുന്നത്. കോണ്‍ഗ്രസിനും ബിജെപിക്കും ബിഎസ്പിക്കും പുറമെ സിപിഐ എം ഉള്‍പ്പെടുന്ന സംഖ്യം 3- 15 സീറ്റുകള്‍ വരെ നേടുമെന്നും എ‌ക്‌സിറ്റ് പോള്‍ പ്രവചിക്കുന്നുണ്ട്. കോണ്‍ഗ്രസ് 119 മുതല്‍ 141 സീറ്റുകളും ബിജെപി 55 മുതല്‍ 72 വരെ സീറ്റുകളും നേടുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം.

മധ്യപ്രദേശിലും ഛത്തീസ്ഗഡിലും നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഇന്ത്യ ടുഡെ ആക്‌സിസ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 104 മുതല്‍ 122 സീറ്റുകള്‍ നേടിയേക്കും. ബിജെപിക്ക് 102നും 120നും ഇടയില്‍ സീറ്റുകള്‍ ലഭിക്കുമെന്നാണു പ്രവചനം.  ബിഎസ്‌പി ഒന്ന് മുതല്‍ മൂന്ന് വരെ സീറ്റുകളും നേടും.

തെലങ്കാന
തെലങ്കാനയില്‍ 119 സീറ്റുകളില്‍ 66 ഇടത്ത് ടിആര്‍എസെന്ന് പോള്‍ ഫലം. കോണ്‍ഗ്രസ് സഖ്യം 37. ബിജെപി ഏഴ്, മറ്റുള്ളവര്‍ ഒന്‍പത് സീറ്റ് നേടും.

മിസോറാം
മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ട് (എംഎന്‍എഫ്) മുന്നേറ്റം നടത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലം. എംഎന്‍എഫ് 16-20 സീറ്റുകള്‍ വരെയും, കോണ്‍ഗ്രസ് 14-18 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം. അതോടൊപ്പം സൊറാം പ്യൂപ്പിള്‍സ് മൂവ്‌മെന്റ് 3 മുതല്‍ 7 സീറ്റുകള്‍ വരെ നേടുമെന്നുമാണ് എക്‌സിറ്റ് പോള്‍ ഫലം.  
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top