20 November Tuesday

വിഷപ്പുക ശ്വസിച്ച‌് അഞ്ചുപേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018


ന്യൂഡൽഹി > ഓട വൃത്തിയാക്കുന്നതിനിടെ വിഷപ്പുക ശ്വസിച്ച‌് ഡൽഹിയിൽ അഞ്ചുപേർ മരിച്ചു. ഒരാൾക്ക‌് ഗുരുതര പരിക്കേറ്റു. പടിഞ്ഞാറൻ ഡൽഹിയിലെ മോട്ടി നഗറിൽ സ്ഥിതിചെയ്യുന്ന ഫ‌്ളാറ്റിന‌് സമീപം ഞായറാഴ‌്ചയാണ‌് അപകടമുണ്ടായത‌്. നാലുപേർ സംഭവസ്ഥലത്തും ഒരാൾ ചികിത്സയിലിരിക്കെയുമാണ‌് മരിച്ചത‌്‌. സുരക്ഷാ സംവിധാനങ്ങളൊന്നും ഇല്ലാതെയാണ‌് ഓടയിൽ ഇറങ്ങിയതെന്നും ആരോപണമുണ്ട‌്. സംഭവത്തിൽ സർക്കാർ അന്വേഷണത്തിന‌് ഉത്തരവിട്ടു.


പ്രധാന വാർത്തകൾ
Top