20 June Wednesday

ഒഴുക്കിൽപ്പെട്ട‌് 2 വിദ്യാർഥികൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018


ഭോപാൽ > മധ്യപ്രദേശിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട‌്  മരിച്ചു. നീരജ‌് കുശ‌്‌‌വാഹ (14), ആശിഷ‌് പ്രജാപതി (11) എന്നിവരാണ‌് മരിച്ചത‌്. തരിചർകല ഗ്രാമത്തിൽ പുഴയിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയവരായിരുന്നു ഇവർ.  പുഴയിലെ ഒഴുക്കിനെക്കുറിച്ച‌് ധാരണയില്ലാത്തതാണ‌് വിനയായതെന്ന‌് പൊലീസ‌് പറഞ്ഞു. ഇരുവരുടെയും മൃതദേഹം കണ്ടെടുത്തു.

പ്രധാന വാർത്തകൾ
Top